---
title: "കളരിയിലെ പരിശീലകർ രക്ഷകരായി ; പാനൂരിൽ വീട്ടുപറമ്പിലെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി"
english_title: "Panoor Aniyaram Fire Accident Kalari Students Control Fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383463/panoor-aniyaram-fire-kalari-students-rescue"
published_at: "2026-09-19T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae7b9233ec3_anoor-aniyaram-fire-kalari-students-rescue.jpg"
keywords: ["Aniyaram", "Fire", "Panoor", "Kalari Student", "Fire Accident"]
---

# കളരിയിലെ പരിശീലകർ രക്ഷകരായി ; പാനൂരിൽ വീട്ടുപറമ്പിലെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി

> **Lead Summary:** പാനൂർ: പാനൂരിനടുത്ത് അണിയാരത്ത് കളരിയിൽ പരിശീലനം നടന്നുകൊണ്ടിരിക്കെ സമീപത്തെ വീട്ടുപറമ്പിലുണ്ടായ തീ പിടിത്തം കളരി വിദ്യാർഥികളുടെയും പരിശീലകരുടെയും സമയോചിതമായ ഇടപെടലിൽ നിയന്ത്ര ണവിധേയമാക്കി.

## Article Content

പാനൂർ: പാനൂരിനടുത്ത് അണിയാരത്ത് കളരിയിൽ പരിശീലനം നടന്നുകൊണ്ടിരിക്കെ സമീപത്തെ വീട്ടുപറമ്പിലുണ്ടായ തീ പിടിത്തം കളരി വിദ്യാർഥികളുടെയും പരിശീലകരുടെയും സമയോചിതമായ ഇടപെടലിൽ നിയന്ത്ര ണവിധേയമാക്കി.

വൈദ്യുതി നിലച്ച സമയത്താണ് കുട്ടിയിട്ടിരുന്ന വിറകുകളിലും മുറിച്ചിട്ട മരത്തിന്റെ ഉണങ്ങിയ ഇലകളിലും തീപിടിച്ചത്. തീ അതിവേഗം പടരുന്നത് കണ്ട് ഭയന്നുനിന്ന വീട്ടുകാരുടെ സഹായ ത്തിനെത്തിയ കളരിയിലുണ്ടായി രുന്നവർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.

സമീപത്തെ വീടുകളിൽ നിന്ന് വെള്ളം ലഭ്യമാക്കി തീ അണച്ചു. കെ.സഞ്ജു, അനുജ്, ആദർശ്, ജിജിൻലാൽ, വിജിഷ, അരുൺ, ജിനി, ഷർളി എന്നിവർ നേതൃത്വം നൽകി.

English Summary: A fire that broke out in a house compound at Aniyaram near Panoor was brought under control by Kalari students and trainers who were training nearby. The fire started in stacked firewood and dry leaves during a power outage.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383463/panoor-aniyaram-fire-kalari-students-rescue)