---
title: "നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാനൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "Panoor Native Detained Under KAAPA Many Criminal Cases Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383459/panoor-native-kaapa-detained-kannur-nidhin-raj"
published_at: "2026-09-19T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae74c72aefb_panoor-native-kaapa-detained-kannur-nidhin-raj.jpg"
keywords: ["KAAPA", "Panoor police", "Kannur Central Jail", "MDMA case"]
---

# നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാനൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** പാനൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാനൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചുമൊകേരി സ്വദേശി നിധിൻരാജിനെ യാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്.

## Article Content

പാനൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാനൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചുമൊകേരി സ്വദേശി നിധിൻരാജിനെ യാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. പാനൂർ പോലീസ് സ്റ്റേഷനിൽ 3.36 ​ഗ്രാം എംഡിഎംഎ കേസിലും കൂടാതെ മാരകായുധങ്ങൾ കൊണ്ട് അക്രമം, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം പാനൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ മുഹമ്മദ് ഷജീർ വി പിയുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്

English Summary: A native of Panoor with several criminal cases, Nidhin Raj (35) from Mokeri, has been detained under the Kerala Anti-Social Activities Prevention Act (KAAPA) and lodged in Kannur Central Jail. The detention order was issued by the Kannur District Collector on the recommendation of the Kannur City Police Commissioner. He is accused in an MDMA case involving 3.36 grams at Panoor police station and several other cases including assault with deadly weapons and attempt to murder. He was shifted to jail under the leadership of Panoor SHO Muhammad Shajeer VP as per the direction of City Police Commissioner B.V. Vijay Bharat Reddy IPS.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383459/panoor-native-kaapa-detained-kannur-nidhin-raj)