---
title: "കണ്ണൂർ മാടായി കോളേജിൽ കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംഘർഷം"
english_title: "Kannur Madayi College KSU MSF Clash After Union Election Results"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383433/kannur-madayi-college-ksu-msf-clash-election-results"
published_at: "2026-09-19T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae524e727b9_kannur-madayi-college-ksu-msf-clash-election-results.jpg"
keywords: ["Madayi College", "KSU MSF clash", "College union election", "Kerala campus politics"]
---

# കണ്ണൂർ മാടായി കോളേജിൽ കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംഘർഷം

> **Lead Summary:** കണ്ണൂർ: കണ്ണൂർ മാടായി കോളേജിൽ കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സംഘർഷം. കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.

## Article Content

കണ്ണൂർ: കണ്ണൂർ മാടായി കോളേജിൽ കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സംഘർഷം. കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മാടായി കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവും എംഎസ്എഫും ഒറ്റയ്ക്കൊറ്റയ്ക്കായിരുന്നു മത്സരിച്ചത്.

സാധാരണ നിലയിൽ മാടായി കോളേജിൽ ഭൂരിപക്ഷം സീറ്റുകളും കെഎസ്‌യുവാണ് പിടിച്ചെടുക്കാറുള്ളത്. എന്നാൽ ഇത്തവണ കെഎസ്‌യുവിന്റെ സീറ്റുകൾ എംഎസ്എഫ് പിടിച്ചെടുത്തു. ഇതേ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

കോളേജിന് മുന്നിൽ അടുത്തടുത്ത് നിന്നായിരുന്നു കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകർ വിജയം ആഘോഷിച്ചത്. ഇതിനിടെ രണ്ട് കൂട്ടരും അടുത്തടുത്ത് വരികയും പരസ്പരം തർക്കത്തിലേർപ്പെടുകയുമായിരുന്നു. തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കളും പൊലീസും ഇടപെട്ടാണ് പ്രശ്നത്തിന് താത്കാലിക പരിഹാരം കണ്ടത്. നേതാക്കളും പൊലീസും ഇടപെട്ടതോടെ പ്രവർത്തകർ പിരിഞ്ഞുപോകുകയായിരുന്നു.

യുഡിഎഫിന്റെ വിദ്യാർത്ഥി സംഘടനകളായ കെഎസ്‌യുവും എംഎസ്എഫും തമ്മിൽ ഒരേ മുന്നണിയിൽ ആയിട്ടും കോളേജുകളിൽ പ്രത്യേകം മത്സരിക്കുന്നത് പതിവാണ്. ഇത്തവണത്തെ ഫലം ഇരു കൂട്ടർക്കുമിടയിൽ അസ്വാരസ്യത്തിന് കാരണമായെന്നാണ് വിവരം.

English Summary: A clash broke out between KSU and MSF workers at Madayi College in Kannur after the college union election results were announced on Friday evening. KSU and MSF, both UDF student wings, had contested separately. MSF captured seats traditionally won by KSU, leading to an argument during victory celebrations in front of the college which escalated into a scuffle. The visuals of the clash have surfaced. Senior leaders of Muslim League and Congress and police intervened to defuse the tension.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383433/kannur-madayi-college-ksu-msf-clash-election-results)