---
title: "ആറളത്ത് മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം ; യുവതി അറസ്റ്റിൽ"
english_title: "Aralam Youth Hacking Attempt - Woman Arrested For Attempted Murder"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383426/aralam-attempted-murder-woman-arrested-youth-hacked"
published_at: "2026-09-19T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae4c849e0f5_aralam-attempted-murder-woman-arrested-youth-hacked.jpg"
keywords: ["Kannur crime", "Attempted murder", "Aralam police", "Rehabilitation center"]
---

# ആറളത്ത് മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം ; യുവതി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ ആറളത്ത് മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവതി അറസ്റ്റിൽ. ആറളം പുനരധിവാസ കേന്ദ്രം പതിമൂന്നാം ബ്ലോക്കിൽ താമസിക്കുന്ന സനൂപിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് അയൽവാസിയായ കവിതയെയാണ് പൊലീസ് പിടികൂടിയത്. ആറളം സി.ഐ ടി.കെ. ഷീജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

## Article Content

കണ്ണൂർ: കണ്ണൂർ ആറളത്ത് മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവതി അറസ്റ്റിൽ. ആറളം പുനരധിവാസ കേന്ദ്രം പതിമൂന്നാം ബ്ലോക്കിൽ താമസിക്കുന്ന സനൂപിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് അയൽവാസിയായ കവിതയെയാണ് പൊലീസ് പിടികൂടിയത്. ആറളം സി.ഐ ടി.കെ. ഷീജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

പ്രതിയായ യുവതി മദ്യപിച്ച് സ്ഥിരമായി ബഹളം സൃഷ്ടിക്കാറുണ്ടായിരുന്നു എന്നാണ് ആരോപണം. ഇതിനെ സനൂപ് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാക്കുതർക്കത്തിനിടെ യുവതി മാരകായുധം ഉപയോഗിച്ച് യുവാവിനെ വെട്ടാൻ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383426/aralam-attempted-murder-woman-arrested-youth-hacked)