---
title: "സ്കൂട്ടറിൽ കറങ്ങി നടന്ന് 12 ഓളം പെൺകുട്ടികളെ കടന്നു പിടിച്ചു ; കോഴിക്കടക്കാരൻ ഒടുവിൽ പിടിയിൽ"
english_title: "Kollam Scooter Harassment Case 12 Girls Assaulted Accused Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383392/kollam-scooter-harassment-12-girls-assault-accused-arrested"
published_at: "2026-09-19T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae1dd3e0d79_kollam-scooter-harassment-12-girls-assault-accused-arrested.jpg"
keywords: []
---

# സ്കൂട്ടറിൽ കറങ്ങി നടന്ന് 12 ഓളം പെൺകുട്ടികളെ കടന്നു പിടിച്ചു ; കോഴിക്കടക്കാരൻ ഒടുവിൽ പിടിയിൽ

> **Lead Summary:** സ്‌കൂട്ടറിൽ കറങ്ങി നടന്ന് വഴിയാത്രക്കാരായ 12 ഓളം പെൺകുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെട്ട യുവാവ് പിടിയിൽ. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജങ്ങ്ഷന് സമീപത്തെ ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫിനെ ആണ് പോലീസിന്റെ ഡാൻസാഫ് ടീം പിടികൂടിയത്.ഹെൽമെറ്റും മാസ്കും ധരിച്ച് നീല സ്‌കൂട്ടറിൽ എത്തി കഴിഞ്ഞ നാല് മാസത്തിനിടെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ

## Article Content

സ്‌കൂട്ടറിൽ കറങ്ങി നടന്ന് വഴിയാത്രക്കാരായ 12 ഓളം പെൺകുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെട്ട യുവാവ് പിടിയിൽ. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജങ്ങ്ഷന് സമീപത്തെ ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫിനെ ആണ് പോലീസിന്റെ ഡാൻസാഫ് ടീം പിടികൂടിയത്.ഹെൽമെറ്റും മാസ്കും ധരിച്ച് നീല സ്‌കൂട്ടറിൽ എത്തി കഴിഞ്ഞ നാല് മാസത്തിനിടെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ

നിന്നായി 12 പെൺകുട്ടികളെ ഉപദ്രവിച്ചതായി ഇയാൾ സമ്മതിച്ചു. ശൂരനാട്, കിഴക്കേ കല്ലട സ്റ്റേഷനുകളിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

കാൽനടയായും സൈക്കിളിലും പോകുന്ന സ്കൂൾ വിദ്യാർത്ഥിനികൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തുമ്പോഴാണ് ഇയാൾ അക്രമണത്തിനിരയാക്കിയത്. സ്‌കൂട്ടറിന്റെ നമ്പർപ്ലേറ്റ് ചേളിതേച്ച് മറച്ചും ഒരു ഭാഗം ഒടിച്ചനിലയിലുമാണ് ഇയാൾ യാത്ര ചെയ്തിരു ചെയ്തിരുന്നത്. അക്രമണത്തിനുശേഷം വിവിധ

ഇടറോഡുകളിലൂടെ സഞ്ചരിച്ച് രക്ഷപ്പെടും. വിവിധ സ്ഥലങ്ങളിൽ നിന്നായി നാനൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരി ച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.

ഒരിടത്ത് യുവാവ് മാസ്ക് ധരിച്ചിരുന്നില്ല. അക്രമിയെ ധൈര്യത്തോടെ നേരിട്ട പെൺകുട്ടി പിടികൂടാനും ശ്രമിച്ചിരുന്നു. ഇയാളുടെ രൂപവും ശരീരഭാഷയും മനസിലാക്കിയ പെൺകുട്ടി യുവാവ് വെറ്റിലമു റുക്കുന്നയാളാണെന്നും പോലീസിനോട് പറഞ്ഞു. ഈ സൂചന കളാണ് പ്രതിയിലേക്കെത്താൻ സഹായകരമായത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383392/kollam-scooter-harassment-12-girls-assault-accused-arrested)