---
title: "തലശേരിയിൽ അമിത പലിശ വാഗ്ദാനം ചെയ്ത് 52 ലക്ഷത്തിലേറെ തട്ടിയെടുത്തതിന് കേസ്"
english_title: "Thalassery Investment Fraud 52 Lakh Case Filed Against Nidhi Company"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383386/thalassery-52-lakh-investment-fraud-case-nidhi-company"
published_at: "2026-09-19T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae197ea203f_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ അമിത പലിശ വാഗ്ദാനം ചെയ്ത് 52 ലക്ഷത്തിലേറെ തട്ടിയെടുത്തതിന് കേസ്

> **Lead Summary:** തലശേരി: തലശേരിയിൽ അമിത പലിശ വാഗ്ദാനം ചെയ്ത് 52 ലക്ഷത്തിലേറെ തട്ടിയെടുത്തതിന് കേസ്.നിക്ഷേപത്തിന് അമിത പലിശ വാഗ്ദാനം ചെയ്ത് 52,93,750 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.

## Article Content

തലശേരി: തലശേരിയിൽ അമിത പലിശ വാഗ്ദാനം ചെയ്ത് 52 ലക്ഷത്തിലേറെ തട്ടിയെടുത്തതിന് കേസ്.നിക്ഷേപത്തിന് അമിത പലിശ വാഗ്ദാനം ചെയ്ത് 52,93,750 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.

തലശേരി ഹോളോ വേ റോഡിലെ പാർക്ക് ലൈൻ ബീച്ചിന് സമീപത്തെ പി. ശ്യാമപ്രകാശിൻ്റെ പരാതിയിൽ തൃശൂർ വെസ്റ്റ് ഫോർട്ട് ഗ്രാൻ്റ് ധനലക്ഷ്മി നിധി ചെയർമാൻ വിപിൻദാസ്, ഡയറക്ടർ ശ്യാം എന്നിവർക്കെതിരെയാണ് കേസ്.

2025 ഏപ്രിൽ 19, മെയ് 22 തീയതികളിലായി 10 ലക്ഷം രൂപ വീതവും ഫെബ്രുവരി 28നും മെയ് 15നുമായി പരാതിക്കാരന്റെ മക്കളിൽ നിന്നും 20 ലക്ഷം രൂപയും ഏപ്രിൽ 27ന് 11,25,000 രൂപയും മെയ് 18ന് ശ്യാംപ്രകാശിന്റെ മകന്റെ ഭാര്യയിൽ നിന്ന് 1,68,750 രൂപയും നിക്ഷേപമായി സ്വീകരിച്ച ശേഷം പലിശ മാത്രം നൽകുകയും കാലാവധി പൂർത്തിയായതിന് ശേഷം നിക്ഷേപം തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.

English Summary: Police have registered a case for allegedly cheating Rs 52,93,750 by promising excessive interest on investments. Based on a complaint by P. Shyamaprakash from near Park Line Beach, Holloway Road, Thalassery, the case is against Vipindas, Chairman, and Shyam, Director, of Thrissur West Fort Grant Dhanalakshmi Nidhi. The complainant alleges that Rs 10 lakh each was collected on April 19 and May 22, 2025, Rs 20 lakh from his children on February 28 and May 15, Rs 11,25,000 on April 27, and Rs 1,68,750 from his son's wife on May 18 as investment. Only interest was paid initially and after maturity the principal amount was not returned, thus cheating the investors.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383386/thalassery-52-lakh-investment-fraud-case-nidhi-company)