---
title: "പാനൂരിൽ 30 ലക്ഷത്തിന്റെ ലോൺ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് യുവതിയുടെ 16 ലക്ഷം കവർന്നു ; തൃപ്പങ്ങോട്ടൂർ സ്വദേശിനിയുടെ പരാതിയിൽ പള്ളൂർ സ്വദേശിനിക്കെതിരെ കേസ്"
english_title: "Panoor Loan Fraud 16 Lakh Cheating Case Kolavallur Police Palloor Woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383351/panoor-loan-fraud-16-lakh-case-palloor-woman"
published_at: "2026-09-18T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad6c32e3323_panoor-loan-fraud-16-lakh-case-palloor-woman_copy.jpg"
keywords: ["Kolavallur Police Case", "Panoornews", "Loan fruad", "Paloor", "Case"]
---

# പാനൂരിൽ 30 ലക്ഷത്തിന്റെ ലോൺ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് യുവതിയുടെ 16 ലക്ഷം കവർന്നു ; തൃപ്പങ്ങോട്ടൂർ സ്വദേശിനിയുടെ പരാതിയിൽ പള്ളൂർ സ്വദേശിനിക്കെതിരെ കേസ്

> **Lead Summary:** പാനൂർ: 30 ലക്ഷത്തിന്റെ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയുടെ 16 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതിന് കേസ്. തൃപ്പങ്ങോട്ടൂർ സ്വദേശിനിയുടെ പരാതിയിൽ പള്ളൂരിലെ നൈസക്കെതിരെയാണ് കൊളവല്ലൂർ പോലീസ് കേസെടുത്തത്. പ്രതി ജോലി ചെയ്‌തുവരുന്ന സ്ഥാപനത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ

## Article Content

പാനൂർ: 30 ലക്ഷത്തിന്റെ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയുടെ 16 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതിന് കേസ്. തൃപ്പങ്ങോട്ടൂർ സ്വദേശിനിയുടെ പരാതിയിൽ പള്ളൂരിലെ നൈസക്കെതിരെയാണ് കൊളവല്ലൂർ പോലീസ് കേസെടുത്തത്. പ്രതി ജോലി ചെയ്‌തുവരുന്ന സ്ഥാപനത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ

വായ്‌പ ശരിയാക്കിത്തരാമെന്ന് യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. ലോണിന്റെ പ്രോസസിങ്ങ് ഫീയും മറ്റുമായി കഴിഞ്ഞ ഫെബ്രുവരി മുതൽ ആഗസ്ത‌് 10 വരെയുള്ള കാലയളവിലായി 16 ലക്ഷത്തിൽപ്പരം രൂപ യുവതി അയച്ചു നൽകുകയും ചെയ്തു. എന്നാൽ ലോൺ ശരിയാക്കി നൽകുകയോ, പണം തിരികെ ലഭിക്കുകയോ ചെയ്യാതിരുന്ന തോടെയാണ് പരാതി നൽകിയത്.

English Summary: A case of cheating of over 16 lakh rupees in Panoor under the pretext of arranging a 30 lakh loan. Kolavallur police registered a case against Naisa Sajida of Shahida Manzil, Palloor based on complaint by a Thripangottur native woman. The accused allegedly convinced the complainant that she would arrange a 30 lakh loan from SMFG institution where she works. From February to August 10, the victim sent over 16 lakh as processing fee and other charges. When the loan was not arranged nor money returned, the complaint was filed.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383351/panoor-loan-fraud-16-lakh-case-palloor-woman)