---
title: "സ്ക്കൂൾ പാർലിമെൻ്റ് തെരഞ്ഞെടുപ്പ്.  പാനൂർ മേഖലയിൽ എസ്എഫ്ഐയുടെ തേരോട്ടം"
english_title: "School Parliament Election Panoor Region SFI Victory 7 Schools"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383341/school-parliament-election-panoor-sfi-victory"
published_at: "2026-09-18T20:50:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad573feff34_school-parliament-election-panoor-sfi-victory.jpg"
keywords: ["Panoor News", "School Parliament Election Kerala", "SFI Victory Kannur", "SFI Panoor Region"]
---

# സ്ക്കൂൾ പാർലിമെൻ്റ് തെരഞ്ഞെടുപ്പ്.  പാനൂർ മേഖലയിൽ എസ്എഫ്ഐയുടെ തേരോട്ടം

> **Lead Summary:** പാനൂർ :സ്ക്കൂൾ പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ പാനൂർ മേഖലയിൽ വോട്ടെടുപ്പ് നടന്ന എട്ടു സ്ക്കൂളുകളിൽ ഏഴിലും ഉജ്ജ്വല വിജയം നേടി എസ്എഫ്ഐയുടെ തേരോട്ടം. ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ എതിരില്ലാതെ സമ്പൂർണ വിജയം നേടി.പാനൂർ പിആർഎം, കെകെവി സ്ക്കൂളുകൾ എംഎസ്എഫിൽ നിന്നും എസ്എഫ്ഐ തിരിച്ചുപിടിച്ചു. വാശിയേറിയ തെരഞ്ഞെടുപ്പ് നടന്ന കൊളവല്ലൂർ പിആർ എം ഹയർ സെക്കൻഡറി സ്ക്കൂളിൽ ഒരു സീറ്റിൻ്റെ വത്യാസത്തിലാണ് സ്ക്കൂൾ പാർലിമെൻ്റ് നഷ്ടപ്പെട്ടത്.

## Article Content

പാനൂർ :സ്ക്കൂൾ പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ പാനൂർ മേഖലയിൽ വോട്ടെടുപ്പ് നടന്ന എട്ടു സ്ക്കൂളുകളിൽ ഏഴിലും ഉജ്ജ്വല വിജയം നേടി എസ്എഫ്ഐയുടെ തേരോട്ടം. ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ എതിരില്ലാതെ സമ്പൂർണ വിജയം നേടി.പാനൂർ പിആർഎം, കെകെവി സ്ക്കൂളുകൾ എംഎസ്എഫിൽ നിന്നും എസ്എഫ്ഐ തിരിച്ചുപിടിച്ചു. വാശിയേറിയ തെരഞ്ഞെടുപ്പ് നടന്ന കൊളവല്ലൂർ പിആർ എം ഹയർ സെക്കൻഡറി സ്ക്കൂളിൽ ഒരു സീറ്റിൻ്റെ വത്യാസത്തിലാണ് സ്ക്കൂൾ പാർലിമെൻ്റ് നഷ്ടപ്പെട്ടത്.

ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്ക്കൂൾ - ചെയർപേഴ്സണലായി കെ പി മുഹമ്മദ് ഷാമിലിനെയും ലീഡറായി കെ പി ശ്രീസ്വരയെയും, പാനൂർ പിആർഎം - ചെയർപേഴ്സണലായി ധ്രുവലക്ഷ്മിയെയും ലീഡറായി പി വൈഗയെയും, പാനൂർ കെകെവി - ചെയർ പേഴ്സണലായി ഷാസിയെയും സ്ക്കൂൾ ലീഡറായ ഫാത്തിമത്തുൽ ഷെല്ല ഷരീഫിനെയും, ചമ്പാട് ചോതാവൂർ - ചെയർ പേഴ്സണലായി പി ദേവികയെയും സ്ക്കൂൾ ലീഡറായി കാർത്തിക് സുനിൽകുമാറിനെയും,കരിയാട് നമ്പ്യാർസ് സ്ക്കൂൾ - ലീഡറായി ഷാൽവിനെയും, ഒളവിലം രാമകൃഷ്ണ ഹൈസ്ക്കൂൾ -സ്ക്കൂൾ ലീഡറായി വൈഗയെയും, ചൊക്ലി വി പി ഒറിയൻ്റൽ - സ്ക്കൂൾ ലീഡറായി വൈഗയെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383341/school-parliament-election-panoor-sfi-victory)