---
title: "പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  പ്രവൃത്തി പഠന അധ്യാപക ശിൽപ്പശാല ശ്രദ്ധേയമായി"
english_title: "Panniyannur Grama Panchayat Work Study Teachers Workshop Champad West UP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383335/panniyannur-work-study-teachers-workshop-champad"
published_at: "2026-09-18T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad4bb2bc838_panniyannur-work-study-teachers-workshop-champad.jpg"
keywords: ["Champad West UP School", "Ozone Day Poster Competition", "Chambad"]
---

# പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  പ്രവൃത്തി പഠന അധ്യാപക ശിൽപ്പശാല ശ്രദ്ധേയമായി

> **Lead Summary:** ചമ്പാട്: ചമ്പാട് വെസ്റ്റ് യു.പി സ്കൂളിൽ നടന്ന ശിൽപ്പശാലയിൽ നിരവധി അധ്യാപകർ പങ്കെടുത്തു.പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ ഉദ്ഘാടനം ചെയ്തു.പ്രവൃത്തി പഠനവുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളും അധ്യാപനരീതികളും അധ്യാപകർക്ക് പരിചയപ്പെടുത്തുന്നതിനും വിദ്യാർത്ഥികളിൽ സർഗാത്മകതയും പ്രായോഗിക കഴിവുകളും വളർത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു ശിൽപ്പശാല.

## Article Content

ചമ്പാട്: ചമ്പാട് വെസ്റ്റ് യു.പി സ്കൂളിൽ നടന്ന ശിൽപ്പശാലയിൽ നിരവധി അധ്യാപകർ പങ്കെടുത്തു.പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ ഉദ്ഘാടനം ചെയ്തു.പ്രവൃത്തി പഠനവുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളും അധ്യാപനരീതികളും അധ്യാപകർക്ക് പരിചയപ്പെടുത്തുന്നതിനും വിദ്യാർത്ഥികളിൽ സർഗാത്മകതയും പ്രായോഗിക കഴിവുകളും വളർത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു ശിൽപ്പശാല.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കലാ-പ്രവൃത്തി വിദ്യാഭ്യാസം ദേശീയ പരിശീലകനുമായ പ്രമോദ് അടുത്തില, പാലക്കാട് എൻ.ഐ.ടി കോളേജ് സംസ്ഥാന പരിശീലക ജിനുഷ സന്ദീപ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. പ്രവൃത്തി പഠനത്തെ കൂടുതൽ ഫലപ്രദവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാക്കുന്നതിനുള്ള വിവിധ രീതികളും പ്രവർത്തനങ്ങളും ക്ലാസുകളിൽ പരിചയപ്പെടുത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മണിലാൽ, വാർഡ് അംഗങ്ങളായ നസീർ ഇടവലത്ത്, കെ.കെ. ലീല എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ വി.പി. രജിലേഷ് സ്വാഗതവും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല നൗഷാദ് നന്ദിയും പറഞ്ഞു.

ശിൽപ്പശാലയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഓസോൺ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു. എൽ.പി. വിഭാഗത്തിൽ ചമ്പാട് എൽ.പി., വിദ്യാവിലാസിനി, ജനരഞ്ജിനി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

യു.പി. വിഭാഗത്തിൽ ചോതാവൂർ എച്ച്.എസ്., അരയാക്കൂൽ യു.പി., ചമ്പാട് വെസ്റ്റ് യു.പി. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനൊപ്പം അവരുടെ കലാപരവും സർഗാത്മകവുമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി കൂടിയായി പോസ്റ്റർ രചനാ മത്സരം.

English Summary: The Work Study Teachers Workshop organized under Panniyannur Grama Panchayat Education Committee at Champad West UP School became notable. Inaugurated by Panchayat President S. Snoya, the workshop aimed to introduce new ideas and teaching methods in work education and develop creativity and practical skills in students. State Teacher Award winner and National Trainer for Art and Work Education Pramod Aduthila and Palakkad NIT College State Trainer Jinusha Sandeep led classes. Vice President K.K. Manilal, ward members Naseer Edavalath and K.K. Leela spoke, Headmaster V.P. Rajilesh welcomed and Education Standing Committee Chairperson Jaseela Noushad thanked. An Ozone Day poster competition was also held for students.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383335/panniyannur-work-study-teachers-workshop-champad)