---
title: "പന്തക്കൽ സ്വദേശിക്ക് നേരെ വധശ്രമം ; അറസ്റ്റിലായ ചമ്പാട് സ്വദേശികൾ റിമാണ്ടിൽ"
english_title: "Panthakkal Youth Attack Case Champad Natives Remanded Panur Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383305/panthakkal-attack-champad-natives-arrested-remand-panur"
published_at: "2026-09-18T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad06e3b1bc7_1001415724.jpg"
keywords: ["Murder attempt", "Pandakal", "Police", "Arrest"]
---

# പന്തക്കൽ സ്വദേശിക്ക് നേരെ വധശ്രമം ; അറസ്റ്റിലായ ചമ്പാട് സ്വദേശികൾ റിമാണ്ടിൽ

> **Lead Summary:** പാനൂർ : പന്തക്കൽ സ്വദേശിക്ക് നേരെ വധശ്രമം ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് പന്തക്കൽ മേഘ ഹൗസിൽ എൻ.പി മെൽവിന് നേരെ അക്രമമുണ്ടായത്.

## Article Content

പാനൂർ : പന്തക്കൽ സ്വദേശിക്ക് നേരെ വധശ്രമം ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് പന്തക്കൽ മേഘ ഹൗസിൽ എൻ.പി മെൽവിന് നേരെ അക്രമമുണ്ടായത്.

ചമ്പാട്ടെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് ജന്മീന്റവിട ബിജു, സുഹാസ്, ടി.പി പ്രിയേഷ്, എം. വിഷ്ണു എന്നിവർ ചേർന്ന് മുൻ വൈരാഗ്യം വച്ച് അക്രമിച്ചത്. അക്രമത്തിൽ കണ്ണിനുൾപ്പടെ ഗുരുതരമായി പരിക്കേറ്റ മെൽവിൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി..

പാനൂർ സർക്കിൾ ഇൻസ്പെക്ടർ കെ. സന്തോഷിന്റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ എസ്ഐ - വി.പി. മുഹമ്മദ് ഷജീർ,സി.പി.ഒ മാരായ സജിൽ കൃഷ്ണ, റഷിൻ, സരിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 126 (2), 115 (2), 118 (1),110,3 (5) വകുപ്പുകൾ ചുമത്തി പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

English Summary: Attempt to murder on Panthakkal native N.P. Melvin (30) at around 10.30 pm on Tuesday at a relative's house in Champad by four Champad natives Biju, Suhas, T.P. Priyesh and M. Vishnu due to previous enmity. Victim suffered serious eye injuries and is under treatment at a private hospital in Kannur. Panur Circle Inspector K. Santhosh led team with SI V.P. Muhammed Shajeer and CPOs Sajil Krishna, Rashin and Sarin arrested the accused. Cases under sections 126(2), 115(2), 118(1), 110, 3(5) registered and accused remanded for 14 days.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383305/panthakkal-attack-champad-natives-arrested-remand-panur)