---
title: "പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു"
english_title: " Perambra Unnikunnummchal Goods Auto Accident Elderly Driver Dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383277/perambra-unnikunnummchal-goods-auto-accident-elderly-driver-dies"
published_at: "2026-09-18T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aace626d966e_perambra-unnikunnummchal-goods-auto-accident-man-dies.jpg"
keywords: ["Unnikunnummchal Accident", "Goods Auto Accident", "Perambra", "Death"]
---

# പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് അപകടം.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് അപകടം.

ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഡ്രൈവർ വാഹനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയ ഭാസ്കരനെ പുറത്തെടുത്തു. തുടർന്ന് പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. അപകടത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാർ തടിച്ചുകൂടി. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.

ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഭാര്യ: സുധർമ. മക്കൾ: സുധീഷ് (ഡ്രൈവർ, പേരാമ്പ്ര), അനു (കോടേരിച്ചാൽ). മരുമക്കൾ: വിനോദൻ (കോടേരിച്ചാൽ), ശിൽപ (കുറ്റ്യാടി).

English Summary: An elderly man died after a goods auto overturned at Unnikunnummchal in Perambra. The deceased is Bhaskaran (65) from Koodathingal, Muliyanghal. The accident occurred around 10 am today when the auto lost brake control while climbing Unnikunnummchal slope and overturned into a house courtyard. The driver was trapped inside. Perambra Fire Force rescued him and rushed to Perambra EMS Hospital but could not save his life. Body will be moved to Kozhikode Medical College for postmortem. Perambra Police suspects brake failure as cause.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383277/perambra-unnikunnummchal-goods-auto-accident-elderly-driver-dies)