---
title: " തളിപ്പറമ്പിൽ ഫ്ലിപ്കാർട്ട് ഓർഡർ റിട്ടേൺ ചെയ്യാൻ ശ്രമിച്ച ആളുടെ 5.78 ലക്ഷം തട്ടിയെടുത്തു"
english_title: "Flipkart Return Scam Man Loses Rs 5.78 Lakh In Taliparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383257/flipkart-return-scam-taliparamba-man-loses-5-lakh"
published_at: "2026-09-18T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacd5e114474_flipkart-return-scam-taliparamba-man-loses-5-lakh.jpg"
keywords: []
---

#  തളിപ്പറമ്പിൽ ഫ്ലിപ്കാർട്ട് ഓർഡർ റിട്ടേൺ ചെയ്യാൻ ശ്രമിച്ച ആളുടെ 5.78 ലക്ഷം തട്ടിയെടുത്തു

> **Lead Summary:** കണ്ണൂർ: തളിപ്പറമ്പിൽ ഫ്ലിപ്കാർട്ടിൽ ഡ്രസിന് ഓർഡർ ചെയ്ത പൂവം സ്വദേശിയുടെ 5,78,813 രൂപ തട്ടിയെടുത്തതായി പരാതി. മണിയറമുറ്റത്തെ കുമ്പക്കര വീട്ടിൽ ദിലീപ്കുമാറിനാണ് പണം നഷ്ടമായത്.

## Article Content

കണ്ണൂർ: തളിപ്പറമ്പിൽ ഫ്ലിപ്കാർട്ടിൽ ഡ്രസിന് ഓർഡർ ചെയ്ത പൂവം സ്വദേശിയുടെ 5,78,813 രൂപ തട്ടിയെടുത്തതായി പരാതി. മണിയറമുറ്റത്തെ കുമ്പക്കര വീട്ടിൽ ദിലീപ്കുമാറിനാണ് പണം നഷ്ടമായത്.

ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്തത് പ്രകാരം ലഭിച്ച ഡ്രസ് പഴയതായി കണ്ടതിനാൽ തിരിച്ചു നൽകുന്നതിനായി ഗൂഗിളിൽ നിന്ന് കിട്ടിയ ഫ്ലിപ്കാർട്ട് കസ്റ്റമർ കെയറിന്റെ 9304994763 നമ്പറിൽ വീഡിയോ കോളിൽ വിളിച്ച് സംസാരിച്ചതോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

പ്രതികൾ ദിലീപ്കുമാറിന്റെ അക്കൗണ്ട് ഡീറ്റെയിൽസും എടിഎം കാർഡിന്റെ പിൻനമ്പറും ഒടിപിയും ആവശ്യപ്പെട്ട് വാങ്ങിയതായി പറഞ്ഞതായി വിവരം ഉണ്ട്. ഇതിനു ശേഷം പരാതിക്കാരന്റെ ഫെഡറൽ ബാങ്കിലെ അക്കൗണ്ടിൽ നിന്നും ആഗസ്റ്റ് 24 മുതൽ 26 വരെയുള്ള കാലയളവിൽ പണം തട്ടിയെടുത്ത് ചതി ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായാണ് വിവരം. ഓൺലൈനിൽ നിന്ന് കസ്റ്റമർ കെയർ നമ്പർ എടുത്ത് വിളിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഒടിപിയും പിൻ നമ്പറും ആരുമായും പങ്കുവെക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

English Summary: A 54-year-old man from Poovam, Taliparamba, Dilip Kumar of Kumbakkara house, Maniyaramuttam, allegedly lost Rs 5,78,813 after trying to return a dress ordered on Flipkart. He called a fake customer care number 9304994763 found on Google via video call and shared account details, ATM PIN and OTP, after which money was siphoned from his Federal Bank account between August 24 and 26.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383257/flipkart-return-scam-taliparamba-man-loses-5-lakh)