---
title: "തെരുവുനായശല്യത്തിൽ നടപടിയില്ല ; പഞ്ചായത്ത് ഓഫീസറുടെ മേശപ്പുറത്ത് പട്ടിക്കുട്ടികളെ ഇറക്കിവിട്ട് പ്രതിഷേധം"
english_title: "No Action On Stray Dogs Youth Put Puppies On Panchayat Officers Table In Nashik"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383235/stray-dog-menace-protest-puppies-on-officer-table-nashik"
published_at: "2026-09-18T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacbcdd252ae_stray-dog-menace-protest-puppies-on-officer-table-nashik.jpg"
keywords: ["Stray Dog Menace", "Panchayat Protest", "Vikram Randhave", "Niphad"]
---

# തെരുവുനായശല്യത്തിൽ നടപടിയില്ല ; പഞ്ചായത്ത് ഓഫീസറുടെ മേശപ്പുറത്ത് പട്ടിക്കുട്ടികളെ ഇറക്കിവിട്ട് പ്രതിഷേധം

> **Lead Summary:** കുട്ടികൾ മുതിർന്നവർക്കും തെരുവുനായ ശല്യം കൊണ്ട് വഴിനടക്കാൻ വയ്യ... നിരന്തരം പരാതിപ്പെട്ടിട്ടും നിവേദനം നൽകിയി ട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല. ഒടുവിൽ വേറിട്ടൊരു പ്രതിഷേധവുമായി നാസിക്കിലെ ഒരു സംഘം യുവാക്കൾ രംഗത്തെത്തി. യുവസേന ജില്ലാ മേധാവി വിക്രം രൺധാവെയുടെ നേതൃത്വത്തിൽ നിഫാദ് നഗർ പഞ്ചായത്തിലെ ചീഫ് ഓഫീസറുടെ മുറിയിലെ മേശപ്പുറത്ത് അവർ പട്ടിക്കുട്ടികളെ ഇറക്കിവിട്ടു.

## Article Content

കുട്ടികൾ മുതിർന്നവർക്കും തെരുവുനായ ശല്യം കൊണ്ട് വഴിനടക്കാൻ വയ്യ... നിരന്തരം പരാതിപ്പെട്ടിട്ടും നിവേദനം നൽകിയി ട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല. ഒടുവിൽ വേറിട്ടൊരു പ്രതിഷേധവുമായി നാസിക്കിലെ ഒരു സംഘം യുവാക്കൾ രംഗത്തെത്തി. യുവസേന ജില്ലാ മേധാവി വിക്രം രൺധാവെയുടെ നേതൃത്വത്തിൽ നിഫാദ് നഗർ പഞ്ചായത്തിലെ ചീഫ് ഓഫീസറുടെ മുറിയിലെ മേശപ്പുറത്ത് അവർ പട്ടിക്കുട്ടികളെ ഇറക്കിവിട്ടു.

തങ്ങളുടെ പ്രശ്നം നേരിട്ട് കാണാത്തവർക്ക് അത് കൺമുന്നിൽ കാണിച്ച് അവർ പ്രതിഷേധിച്ചു. അതേസമയം, ഉദ്യോഗസ്ഥൻ കസേരയിൽനിന്ന് എഴുന്നേറ്റുമാറാതെ ഇവരുടെ പരാതി കേട്ടിരുന്നു.

ചെറിയ കുട്ടികൾക്ക് കടിയേൽക്കുന്നതും സ്ത്രീകളടക്കമുള്ള ആളുകളെ തെരുവുനായകൾ ഓടിക്കുന്നതും പതിവാണെന്ന് വിക്രം രൺധാവെ പറയുന്നു. നായക്കുട്ടികളെ ചെറിയ ചാക്കുകളിലാക്കി പഞ്ചായത്ത് ഓഫീസിലെത്തിക്കുന്നതും തുടർന്ന് ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് ഇറക്കിവിടുന്നതും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

ചീഫ് ഓഫീസർ ടെൻഡർ പ്രവൃത്തികളിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നാരോപിച്ച് 20 രൂപ നോട്ടുകൾ കൊണ്ടുണ്ടാക്കിയ മാല ഉദ്യോഗസ്ഥന്റെ കഴുത്തിലിടാനും രൺധാവെ ശ്രമിച്ചു. തുടർന്ന് ഉദ്യോഗസ്ഥരും പ്രവർത്തകരും തമ്മിൽ വാക്‌തർക്കമുണ്ടായി. എട്ടു ദിവസത്തിനകം പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ കൂടുതൽ നായകളെ ഓഫീസിലേക്ക് തുറന്നുവിടുമെന്ന മുന്നറിയിപ്പും നൽകിയാണ് പ്രവർത്തകർ മടങ്ങിയത്.

തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കാൻ അടിയന്തരമായി വന്ധ്യംകരണനടപടികൾ ആരംഭിക്കണമെന്നും നായകളെ പിടികൂ ടുന്നതിനുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383235/stray-dog-menace-protest-puppies-on-officer-table-nashik)