---
title: "സ്പാകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നു ; കണ്ണൂരിൽ 4 ബംഗ്ലാദേശി യുവതികൾ കൂടി പിടിയിൽ"
english_title: "Police Raid Continues in Spas Kannur 4 More Bangladeshi Women Taken Into Custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383031/kannur-police-raid-spa-4-bangladeshi-women-custody"
published_at: "2026-09-17T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab4eda7bd4a_kannur-police-raid-spa-4-bangladeshi-women.jpg"
keywords: ["Spa Raid", "Bangladeshi Women Arrest", "Kannur Town Police", "Illegal Stay", "Ayush Spa"]
---

# സ്പാകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നു ; കണ്ണൂരിൽ 4 ബംഗ്ലാദേശി യുവതികൾ കൂടി പിടിയിൽ

> **Lead Summary:** കണ്ണൂർ: സ്പാകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നതിനിടെ കണ്ണൂരിൽ 4 ബംഗ്ലാദേശി യുവതികൾ കൂടി പിടിയിലായി. ഇന്നലെ ഒരു വനിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി താമസം തുടരുന്ന വിദേശികൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

## Article Content

കണ്ണൂർ: സ്പാകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നതിനിടെ കണ്ണൂരിൽ 4 ബംഗ്ലാദേശി യുവതികൾ കൂടി പിടിയിലായി. ഇന്നലെ ഒരു വനിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി താമസം തുടരുന്ന വിദേശികൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ബംഗ്ലാദേശ് സ്വദേശിനികളായ ജമാൽപൂരിലെ നസ് അക്തർ (40), ഖുൽനയിലെ തസ്ലിമ ഖാത്തൂൺ (25), ഖുൽനയിലെ മോയ്ന ഖാത്തൂൺ (29), നസ്രിൻ (30) എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ടി.കെ. അഖിലും സംഘവും താമസ സ്ഥലത്തു നിന്നും പിടികൂടിയത്.

കണ്ണൂരിലെ ആയുഷ് സ്പാ നടത്തുന്ന ബെപിൻ എന്നയാൾക്ക് വാടകക്ക് നൽകിയ കക്കാട് ഒണ്ടേൻ പറമ്പിന് സമീപത്തെ ഫർസിൻ ക്വാർട്ടേഴ്സിലാണ് യുവതികൾ താമസിച്ചിരുന്നത്.

പാസ്പോർട്ടോ വിസയോ ഇല്ലാതെ അനധികൃതമായി താമസിച്ചുവരികയാണെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. ഇവരിൽ നിന്നും പിടിച്ചെടുത്ത ഫോണിൽ ബംഗ്ലാദേശ് ഐ.ഡി കാർഡുകളും ജനന സർട്ടിഫിക്കറ്റും കണ്ടെത്തി. ഇവ തങ്ങളുടേതാണെന്ന് പിടിയിലായവർ പറഞ്ഞു. അനധികൃത താമസവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സ്പാകൾ കേന്ദ്രീകരിച്ച് ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. രേഖകളില്ലാതെ താമസിക്കുന്ന വിദേശികൾക്കായി വ്യാപക പരിശോധനയാണ് നടക്കുന്നത്.

English Summary: Four more Bangladeshi women working in spas were taken into custody in Kannur as police intensified checks on unauthorized foreign nationals. They were identified as Nas Akhtar (40) from Jamalpur, Taslima Khatun (25) from Khulna, Moyna Khatun (29) from Khulna, and Nasrin (30). They were nabbed from Farzin Quarters near Ondan Parambu, Kakkad, by a team led by SI TK Akhil under Town Inspector Mahesh Kandanampeth. Police said they were staying illegally without passport or visa. Bangladeshi ID cards and birth certificates were found on their phones. Yesterday one woman was arrested in a similar case.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383031/kannur-police-raid-spa-4-bangladeshi-women-custody)