---
title: "നാദാപുരത്ത് റോഡരികിലെ  ഓടയിൽ വീണ് പ്രവാസിയായ പാനൂർ സ്വദേശിക്ക് ഗുരുതര പരിക്ക് ; ഏഴ് വാരിയെല്ലുകൾ പൊട്ടി"
english_title: " Panoor Expatriate Youth Seriously Injured After Falling Into Open Drain in Nadapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382999/nadapuram-open-drain-accident-panoor-youth-seriously-injured"
published_at: "2026-09-16T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaac2f27dc5f_nadapuram-open-drain-accident-panoor-youth-seriously-injured.jpg"
keywords: ["Nadapuram Accident", "Open Drain", "Panoor News", "Expatriate Youth Injured", "Road Safety"]
---

# നാദാപുരത്ത് റോഡരികിലെ  ഓടയിൽ വീണ് പ്രവാസിയായ പാനൂർ സ്വദേശിക്ക് ഗുരുതര പരിക്ക് ; ഏഴ് വാരിയെല്ലുകൾ പൊട്ടി

> **Lead Summary:** പാനൂർ:നാദാപുരത്ത് റോഡരികിൽ അപകടകരമായ രീതിയിൽ തുറന്നുകിടന്ന ഓടയിൽ വീണ്പാനൂർ സ്വദേശിയായ പ്രവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാനൂർ സ്വദേശിയായ നദീറിനാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തിൽ യുവാവിന്റെ ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്.

## Article Content

പാനൂർ:നാദാപുരത്ത് റോഡരികിൽ അപകടകരമായ രീതിയിൽ തുറന്നുകിടന്ന ഓടയിൽ വീണ്പാനൂർ സ്വദേശിയായ പ്രവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാനൂർ സ്വദേശിയായ നദീറിനാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തിൽ യുവാവിന്റെ ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്.

നാദാപുരം - തലശ്ശേരി റോഡിൽ ചേറ്റുവട്ടിയിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. സഞ്ചരിച്ചിരുന്ന കാറിൽ നിന്നും റോഡിലേക്ക് താഴേക്ക് ഇറങ്ങുന്നതിനിടെ അബദ്ധത്തിൽ തുറന്നുകിടന്ന ഓടയിലേക്ക് വീഴുകയായിരുന്നു. റോഡിലെ സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് വിവരങ്ങൾ.

വിദേശത്ത് ജോലിയുള്ള നദീർ അടുത്തിടെയാണ് നാട്ടിൽ എത്തിയത്. അവധി പൂർത്തിയാക്കി അടുത്ത ആഴ്ച വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചിരിക്കുന്നത്. പരിക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ ചികിത്സയിലാണ്. റോഡരികിലെ തുറന്നുകിടക്കുന്ന ഓടകൾ നികത്താത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

English Summary: A 29-year-old expatriate youth from Panoor, Nadir, was seriously injured after falling into an open drain by the roadside at Chettuvatti on the Nadapuram-Thalassery road. He suffered fractures to seven ribs when he accidentally fell while getting down from his car. The youth, who had recently come home on leave and was preparing to return abroad next week, is now in ICU. Locals have raised strong protest against authorities for leaving drains open in a dangerous manner.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382999/nadapuram-open-drain-accident-panoor-youth-seriously-injured)