---
title: "നഗരങ്ങളിൽ  അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്തു ; അഞ്ചായിരം രൂപ വീതം പിഴ"
english_title: "Illegal Advertisement Boards Removed in Kannur, Five Firms Fined Rs 5000 Each"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382990/kannur-illegal-advertisement-boards-removed-five-firms-fined"
published_at: "2026-09-16T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaabfc907fb8_kannur-illegal-advertisement-boards-removed.jpg"
keywords: [": Kannur", "Illegal Advertisement Boards", "High Court Order", "Kannur Corporation", "Fine"]
---

# നഗരങ്ങളിൽ  അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്തു ; അഞ്ചായിരം രൂപ വീതം പിഴ

> **Lead Summary:** ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരസഭയിലെ വിവിധ വാർഡുകളിൽ അനധികൃതമായി സ്ഥാപിച്ച പരസ്യ ബോർഡുകൾ നീക്കം ചെയ്തു. നഗരത്തിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾക്കെതിരെ നടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് നീക്കം ചെയ്യൽ നടന്നത്.

## Article Content

ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരസഭയിലെ വിവിധ വാർഡുകളിൽ അനധികൃതമായി സ്ഥാപിച്ച പരസ്യ ബോർഡുകൾ നീക്കം ചെയ്തു. നഗരത്തിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾക്കെതിരെ നടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് നീക്കം ചെയ്യൽ നടന്നത്.

നിയമം ലംഘിച്ച് പരസ്യ ബോർഡുകൾ സ്ഥാപിച്ച കണ്ണൂർ ട്രേഡ് ഫെയർ, ഹൈറീസ് കണ്ണൂർ, സൈഗോ മൊബൈൽസ്, ഡയമണ്ട് സാൻഡ്‌സ് കോളശ്ശേരി, ദേശീയ പുഷ്‌പ്പോത്സവം മുഴപ്പിലങ്ങാട് എന്നീ അഞ്ച് സ്ഥാപനങ്ങൾക്ക് അയ്യായിരം രൂപ വീതം പിഴ ചുമത്തി.

റെവന്യൂ ഓഫീസർ ദീപ, ക്ലീൻ സിറ്റി മാനേജർ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. റെവന്യൂ ഇൻസ്പെക്ടർമാരായ ജിതേഷ് കുമാർ, ജയനാദ്, ഷജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽ കുമാർ വിലങ്ങിൽ, ദിനേശ്, ശുചീകരണ തൊഴിലാളികൾ എന്നിവർ അടങ്ങുന്ന സ്‌ക്വാഡ് പരസ്യ ബോർഡുകൾ നീക്കം ചെയ്യുന്നതിൽ പങ്കെടുത്തു.

ഹൈക്കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാ പരിധിയിലെ വിവിധ വാർഡുകളിൽ പരിശോധന നടത്തിയാണ് അനധികൃത ബോർഡുകൾ കണ്ടെത്തി നീക്കം ചെയ്തത്. അനധികൃത പരസ്യ ബോർഡുകൾക്കെതിരെ ഇനിയും കർശന നടപടി തുടരുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

English Summary: Based on the High Court order, the corporation removed illegally installed advertisement boards from various wards. Five establishments - Kannur Trade Fair, Hyris Kannur, Saigo Mobiles, Diamond Sands Kolachery, and National Flower Festival Muzhappilangad - were fined Rs 5000 each. The drive was led by Revenue Officer Deepa and Clean City Manager Suresh Kumar, with revenue inspectors, health inspectors and cleaning workers in the squad.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382990/kannur-illegal-advertisement-boards-removed-five-firms-fined)