---
title: "16 വർഷം ഗ്രാമത്തിന് കാവലായ സോണിക്ക് കണ്ണീരോടെ വിട.. ; പുഷ്പചക്രം അർപ്പിച്ച് സംസ്‌കാരച്ചടങ്ങുകളോടെ യാത്രയാക്കി പറയനാട്ടുകാർ"
english_title: "Pet dog Soni dies after 16 years guarding village in Mattannur, funeral held with wreath"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382976/16-year-old-pet-dog-soni-dies-mattannur-veliyambra-funeral"
published_at: "2026-09-16T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa9d99c7838_16-year-old-pet-dog-soni-dies-mattannur-veliyambra.jpg"
keywords: []
---

# 16 വർഷം ഗ്രാമത്തിന് കാവലായ സോണിക്ക് കണ്ണീരോടെ വിട.. ; പുഷ്പചക്രം അർപ്പിച്ച് സംസ്‌കാരച്ചടങ്ങുകളോടെ യാത്രയാക്കി പറയനാട്ടുകാർ

> **Lead Summary:** മട്ടന്നൂർ: മട്ടന്നൂർ വെളിയമ്പ്രയിലെ പറയനാട്ടുകാർക്ക് ഇനി സോണിയില്ല. പതിനാറ് വർഷത്തോളം വീടിനും നാടിനും കാവലായി, കുടുംബാംഗത്തെപ്പോലെ എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങിയ വളർത്തുനായ സോണിക്ക് നാട്ടുകാർ കണ്ണീരോടെ വിട നൽകി.

## Article Content

മട്ടന്നൂർ: മട്ടന്നൂർ വെളിയമ്പ്രയിലെ പറയനാട്ടുകാർക്ക് ഇനി സോണിയില്ല. പതിനാറ് വർഷത്തോളം വീടിനും നാടിനും കാവലായി, കുടുംബാംഗത്തെപ്പോലെ എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങിയ വളർത്തുനായ സോണിക്ക് നാട്ടുകാർ കണ്ണീരോടെ വിട നൽകി.

വർഷങ്ങളോളം പറയനാട് കുടുംബത്തോടൊപ്പം കഴിഞ്ഞ സോണി വീടിന്റെ കാവൽക്കാരൻ മാത്രമായിരുന്നില്ല. നാട്ടിലെ പരിചിത മുഖമായിരുന്നു. കുടുംബാംഗങ്ങളോടും സമീപവാസികളോടും ഏറെ ഇണങ്ങിക്കഴിഞ്ഞിരുന്ന സോണിയുടെ സാന്നിധ്യം പ്രദേശവാസികൾക്കും പ്രിയപ്പെട്ടതായിരുന്നു.

പ്രായാധിക്യം മൂലം സോണി മരണപ്പെട്ടതോടെ കുടുംബത്തിനും നാട്ടുകാർക്കും തീരാനഷ്ടമായി. അവസാന യാത്രയിലും സോണിയോടുള്ള സ്നേഹം പ്രകടിപ്പിച്ച് നിരവധി പേരാണ് എത്തിയത്. പുഷ്പചക്രം അർപ്പിച്ച ശേഷം സോണിയുടെ ഭൗതികശരീരം സംസ്‌കാരച്ചടങ്ങുകളോടെ യാത്രയാക്കി.

പതിനാറ് വർഷത്തെ ആത്മബന്ധത്തിന്റെ ഓർമകൾ ബാക്കിവെച്ചാണ് സോണി യാത്രയായത്. ഒരു വളർത്തുമൃഗത്തോടുള്ള സ്നേഹവും കരുതലും എത്രത്തോളം ആഴത്തിലുള്ളതാകാമെന്നതിന് കൂടിയായിരുന്നു സോണിയുടെ യാത്രയയപ്പ് സാക്ഷിയായത്.

English Summary: A 16-year-old pet dog named Soni, who guarded a house and village in Veliyambra, Mattannur, has died due to old age. Considered a family member by the Parayanad family and a familiar face in the locality, Soni was given an emotional farewell. Locals gathered to pay respects, offered floral wreaths, and held funeral rites. The farewell highlighted the deep bond between humans and pets.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382976/16-year-old-pet-dog-soni-dies-mattannur-veliyambra-funeral)