---
title: "പൊയിലൂരിലെ  റോഡുകളുടെ ശോച്യാവസ്ഥ ; നാളെ  ബിജെപി ധർണ നടത്തും"
english_title: "Poor Condition Roads Poyiloor BJP Dharna Tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382911/poor-roads-poyiloor-bjp-dharna-tomorrow"
published_at: "2026-09-16T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa42f70a281_poor-roads-poyiloor-bjp-dharna-tomorrow.jpg"
keywords: []
---

# പൊയിലൂരിലെ  റോഡുകളുടെ ശോച്യാവസ്ഥ ; നാളെ  ബിജെപി ധർണ നടത്തും

> **Lead Summary:** പൊയിലൂർ: പൊയിലൂർ മേഖലയിലെ തകർന്ന റോഡുകൾ അടിയന്തരമായി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പൊയിലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തും.

## Article Content

പൊയിലൂർ: പൊയിലൂർ മേഖലയിലെ തകർന്ന റോഡുകൾ അടിയന്തരമായി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പൊയിലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തും.

പൊയിലൂർ- വേങ്ങത്തോട് റോഡ്, പൊയിലൂർ- വിളക്കോട്ടൂർ റോഡ്, പുല്ലായിത്തോട്- കാവുപനച്ചി റോഡ് എന്നിവയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മാസങ്ങളായി റോഡുകളിൽ രൂപപ്പെട്ട കുഴികളും തകർന്ന ഭാഗങ്ങളും യാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നതായി ബിജെപി ആരോപിച്ചു.

റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ധർണ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 17ന് 4.30 ന് പൊയിലൂർ കച്ചേരിയിൽ നടക്കുന്ന ധർണയിൽ ബിജെപി പ്രവർത്തകരും പ്രദേശവാസികളും പങ്കെടുക്കും

English Summary: BJP Poyiloor area committee will hold a protest dharna demanding immediate reconstruction of damaged roads in Poyiloor region including Poyiloor-Vengathode Road, Poyiloor-Vilakkottur Road and Pullayithode-Kavupanachi Road. The dharna will be held tomorrow September 17 at 4.30 pm at Poyiloor Kacheri.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382911/poor-roads-poyiloor-bjp-dharna-tomorrow)