---
title: "നാടക് ജില്ലാ സമ്മേളനം നവംബറിൽ ചൊക്ലിയിൽ ; സംഘാടക സമിതിയായി"
english_title: "Natak District Conference November Chokli Organizing Committee Formed Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382877/natak-district-conference-november-chokli-organizing-committee-kannur"
published_at: "2026-09-16T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa23dd4472c_natak-district-conference-november-chokli-organizing-committee-kannur.jpg"
keywords: []
---

# നാടക് ജില്ലാ സമ്മേളനം നവംബറിൽ ചൊക്ലിയിൽ ; സംഘാടക സമിതിയായി

> **Lead Summary:** > ചൊക്ലി: "നാടകം നാടിൻ്റെ സമരായുധം" എന്ന സന്ദേശമുയർത്തി നാടക പ്രവർത്തകരുടെ കൂട്ടായ്മ നാടക് കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 13, 14, 15 തിയ്യതികളിൽ ചൊക്ലിയിൽ നടക്കും. അനുബന്ധമായി നാടക ക്യാമ്പ് , പുസ്തക ചർച്ച, നാടക പ്രവർത്തകർക്കുള്ള ആദരവ് ഉൾപ്പെടെ തലശ്ശേരി മേഖലയിലെ 20 കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ നടക്കും, ആദ്യ രണ്ടു ദിവസങ്ങളായി നടക്കുന്ന പ്രതിനിധി സമ്മേളനം ഡ്രാമ തിയേറ്റർ രൂപത്തിൽ ചിട്ടപ്പെടുത്തും.

## Article Content

> ചൊക്ലി: "നാടകം നാടിൻ്റെ സമരായുധം" എന്ന സന്ദേശമുയർത്തി നാടക പ്രവർത്തകരുടെ കൂട്ടായ്മ നാടക് കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 13, 14, 15 തിയ്യതികളിൽ ചൊക്ലിയിൽ നടക്കും. അനുബന്ധമായി നാടക ക്യാമ്പ് , പുസ്തക ചർച്ച, നാടക പ്രവർത്തകർക്കുള്ള ആദരവ് ഉൾപ്പെടെ തലശ്ശേരി മേഖലയിലെ 20 കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ നടക്കും, ആദ്യ രണ്ടു ദിവസങ്ങളായി നടക്കുന്ന പ്രതിനിധി സമ്മേളനം ഡ്രാമ തിയേറ്റർ രൂപത്തിൽ ചിട്ടപ്പെടുത്തും.

സംഘാടക സമിതി രൂപീകരണ യോഗം ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ സകല കലാനിലയത്തിൽ നാടക് ജില്ല സെക്രട്ടറി പ്രകാശ് ചെങ്ങൽ ഉദ്ഘാടനം ചെയ്തു. എൻ ധനഞ്ജയൻ അധ്യക്ഷനായി. വി കെ രാകേഷ്, ചലചിത്ര സംവിധായകൻ പ്രദീപ് ചൊക്ലി, ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് പ്രസിഡൻ്റ് പവിത്രൻ മൊകേരി, എം ഹരീന്ദ്രൻ,പി കെ ദയാനന്ദൻ, വി കെ ബാലമണി, സുരേഷ് പരിയാരം, അരവിന്ദൻ , രഘുനാഥ്, വി പി രാജൻ, ടി ടി വേണുഗോപാൽ എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ കതിരൂർ സ്വാഗതവും വിനോദ് നരോത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ : എൻ അനൂപ് (ചെയർമാൻ). ടി ടി മോഹനൻ (കൺവീനർ).

> English Summary: The Natak Kannur district conference with the message "Drama is the weapon of struggle of the land" will be held on November 13, 14, 15 at Chokli. As part of it, drama camps, book discussions and felicitation of theatre workers will be held at 20 centres in Thalassery region. The delegates conference for first two days will be organized in Drama Theatre format. Organizing committee formation meeting was held at Sakala Kala Nilayam, Kanjirathinkeezhil, Chokli. N Anoop (Chairman) and T.T. Mohanan (Convener) were elected as office bearers.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382877/natak-district-conference-november-chokli-organizing-committee-kannur)