---
title: "പാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ഓട്ടോ ഡ്രൈവേർസ് യൂണിയൻ"
english_title: "Panoor Traffic Congestion Auto Drivers Union CITU Demands Mattannur Peringathur Four Lane Road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382848/panoor-traffic-congestion-auto-drivers-union-citu-demands-four-lane-road"
published_at: "2026-09-16T07:48:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9fcf07aada_panoor-traffic-congestion-auto-drivers-union-citu-demands-four-lane-road.jpg"
keywords: []
---

# പാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ഓട്ടോ ഡ്രൈവേർസ് യൂണിയൻ

> **Lead Summary:** പാനൂർ മട്ടന്നൂർ - പെരിങ്ങത്തൂർ നാലുവരിപാതയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി പാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ശ്വാശതപരിഹാരമുണ്ടാക്കണമെന്ന് ഓട്ടോ ഡ്രൈവേർസ് യൂണിയൻ (സിഐടിയു) പാനൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

പാനൂർ മട്ടന്നൂർ - പെരിങ്ങത്തൂർ നാലുവരിപാതയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി പാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ശ്വാശതപരിഹാരമുണ്ടാക്കണമെന്ന് ഓട്ടോ ഡ്രൈവേർസ് യൂണിയൻ (സിഐടിയു) പാനൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

പാനൂർ ഹയർ സെക്കൻഡറി സ്ക്കൂൾ എ വി ബാലൻ നഗറിൽ യൂണിയൻ ജില്ല ജനറൽ സെക്രട്ടറി യു വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡൻ്റ് കെ പ്രമോദ് അധ്യക്ഷനായി. ഷിൽജിൽ ഇല്ലത്ത് രക്തസാക്ഷി പ്രമേയവും പി പ്രകാശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എ ഷിവിൻ റിപ്പോർട്ടവതരിപ്പിച്ചു.

ലൈറ്റ് മോട്ടോർ ഫെഡറേഷൻ അഖിലേന്ത്യാ കമ്മിറ്റിയംഗം കെ സുജിത്ത്, സിഐടിയു പാനൂർ ഏരിയ സെക്രട്ടറി കെ കെ സുധീർകുമാർ, പി പി ബാബു, പുരുഷു പാറാട് എന്നിവർ സംസാരിച്ചു.സംഘാടക സമിതി കൺവീനർ കെ കെ പ്രേമൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ :ഷിജിൻ അണിയേരി (പ്രസിഡൻ്റ്). വി പി ബാബു, പി പ്രകാശൻ, കെ പി ഷിനോജ്, സി എച്ച് അജിത്ത് (വൈസ് പ്രസിഡൻ്റ്).കെ സുജിത്ത് (സെക്രട്ടറി). കെ കെ സുധീർകുമാർ, പുരുഷു പാറാട്, ഷിൽജിൽ ഇല്ലത്ത്, സജയൻ ചൊക്ലി (ജോയിൻ്റ് സെക്രട്ടറി). കെ പ്രമോദ് (ട്രഷറർ).

English Summary: The Auto Drivers Union (CITU) Panoor area conference demanded that procedures for the Mattannur-Peringathur four-lane road be expedited to provide a permanent solution to traffic congestion in Panoor town. The conference was inaugurated by district general secretary U.V. Ramachandran at Panoor Higher Secondary School A.V. Balan Nagar. New office bearers were elected with Shijin Aniyeri as President and K Sujith as Secretary.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382848/panoor-traffic-congestion-auto-drivers-union-citu-demands-four-lane-road)