---
title: "എടക്കാട് വീട് കുത്തിത്തുറന്ന് പത്ത് ലക്ഷത്തിന്റെ സ്വർണാഭരണം കവർന്നു"
english_title: "10 Lakh Gold Jewelry Stolen After Breaking Into House In Edakkad Kannur Police Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382816/edakkad-house-breakin-10-lakh-gold-jewelry-stolen-9-pavans-police-case"
published_at: "2026-09-15T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa96e7c7ea60_dakkad-house-breakin-10-lakh-gold-jewelry-stolen-9-pavans-police-case.jpg"
keywords: ["Kannur", "Thift", "Complainant", "Police"]
---

# എടക്കാട് വീട് കുത്തിത്തുറന്ന് പത്ത് ലക്ഷത്തിന്റെ സ്വർണാഭരണം കവർന്നു

> **Lead Summary:** എടക്കാട്: വീട്ടിൽ നിന്ന് ഒമ്പത് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മാവിലായി മൂന്നാംപാലം നിർമാല്യം ഹൗസിൽ എം.കെ. അരുണയാണ് പരാതി നൽകിയത്.

## Article Content

എടക്കാട്: വീട്ടിൽ നിന്ന് ഒമ്പത് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മാവിലായി മൂന്നാംപാലം നിർമാല്യം ഹൗസിൽ എം.കെ. അരുണയാണ് പരാതി നൽകിയത്.

കഴിഞ്ഞ 12ന് പുലർച്ചെ 12.45നും പകൽ 10.45നുമിടയിലുള്ള സമയത്ത് വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 10 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർച്ച ചെയ്തുവെന്നാണ് ഇന്നലെ നൽകിയ പരാതിയിൽ പറയുന്നത്.

അഞ്ച് പവൻ നെക്ലേസ്, ഒരു പവന്റെയും മുക്കാൽ പവന്റെയും രണ്ട് വീതം വളകൾ, അര പവന്റെ മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary: Police have registered a case over theft of 9 pavan gold jewelry worth Rs 10 lakh from a house in Edakkad. Complainant M.K. Aruna of Nirmalyam House, Moonalampalam, Mavilayi, reported that the theft occurred between 12:45 am and 10:45 am on the 12th from her bedroom almirah. Stolen items include a 5-pavan necklace, two 1-pavan bangles, two 3/4-pavan bangles and a half-pavan ring.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382816/edakkad-house-breakin-10-lakh-gold-jewelry-stolen-9-pavans-police-case)