---
title: "നിടുമ്പ്രം പതിനെട്ടാം വാർഡിലെ മുഴുവൻ റോഡുകളും എത്രയും വേഗം കാൽനടയാത്രയ്ക്കെങ്കിലും യോഗ്യമാക്കണം ; 222 പേർ ഒപ്പിട്ട നിവേദനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി"
english_title: "Nidumbram 18th Ward Roads Petition 222 People Submit To Chokli Panchayat President"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382789/nidumbram-18th-ward-roads-petition-222-signatures-chokli-panchayat-president"
published_at: "2026-09-15T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9379cbe812_18th-ward-roads-petition-222-signatures-chokli-panchayat-president.jpg"
keywords: []
---

# നിടുമ്പ്രം പതിനെട്ടാം വാർഡിലെ മുഴുവൻ റോഡുകളും എത്രയും വേഗം കാൽനടയാത്രയ്ക്കെങ്കിലും യോഗ്യമാക്കണം ; 222 പേർ ഒപ്പിട്ട നിവേദനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി

> **Lead Summary:** ചൊക്ലി: ചൊക്ലി പഞ്ചായത്തിലെ നിടുമ്പ്രം പതിനെട്ടാം വാർഡിലെ മുഴുവൻ റോഡുകളും എത്രയും വേഗം കാൽനടയാത്രയ്ക്കെങ്കിലും സാധ്യമാകുന്ന തരത്തിൽ നന്നാക്കി തരണമെന്ന് അഭ്യർത്ഥിച്ച് 222 പേർ ഒപ്പിട്ട നിവേദനം പ്രസിഡന്റിന് കൈമാറി.

## Article Content

ചൊക്ലി: ചൊക്ലി പഞ്ചായത്തിലെ നിടുമ്പ്രം പതിനെട്ടാം വാർഡിലെ മുഴുവൻ റോഡുകളും എത്രയും വേഗം കാൽനടയാത്രയ്ക്കെങ്കിലും സാധ്യമാകുന്ന തരത്തിൽ നന്നാക്കി തരണമെന്ന് അഭ്യർത്ഥിച്ച് 222 പേർ ഒപ്പിട്ട നിവേദനം പ്രസിഡന്റിന് കൈമാറി.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയനും തദവസരത്തിൽ സന്നിഹിതനായിരുന്നു. ഗ്രാമത്തി - ഇല്ലത്ത് മുക്ക് - സാംസ്കാരിക നിലയം റോഡ് ഏതാനും ആഴ്ച കൊണ്ട് ടാർ ചെയ്ത് തരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനൂപ് സംഘത്തിന് ഉറപ്പ് കൊടുത്തു.

നിവേദനം നൽകാൻ കൺവീനർ ഹരീന്ദ്രനാഥ് മാസ്റ്ററോടൊപ്പം തയ്യിൽ സുരേന്ദ്രൻ, മുസ്തഫ, ഗുരിക്കള പറമ്പത്ത് ലത്തീഫ്, കൂട്ടേന്റവിട പവിത്രൻ, സുരേഷ്, മനോജ് ടി.ടി തുടങ്ങിയ കമ്മിറ്റി അംഗങ്ങളും ഉണ്ടായിരുന്നു.

English Summary: Residents of Nidumbram 18th Ward in Chokli Panchayat submitted a petition signed by 222 people to Panchayat President Anoop, requesting that all roads in the ward be repaired to at least make them walkable. Development Standing Committee Chairman Jayan was also present. The President assured that Gramathi - Illath Mukku - Samskarika Nilayam Road will be tarred within weeks. The petition was handed over by convener Harindranath Master along with committee members.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382789/nidumbram-18th-ward-roads-petition-222-signatures-chokli-panchayat-president)