---
title: "എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് അവസരം; ഒക്ടോബർ 31 വരെ പുതുക്കാം"
english_title: "Kannur Employment Exchange Registration Renewal Chance Till October 31 For Those Who Lost Seniority"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382707/kannur-employment-exchange-registration-renewal-chance-till-oct31-seniority"
published_at: "2026-09-15T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8e38e96294_kannur-employment-exchange-registration-renewal-chance-till-oct31-seniority.jpg"
keywords: ["Employment Exchange", "Registration Renewal", "Seniority"]
---

# എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് അവസരം; ഒക്ടോബർ 31 വരെ പുതുക്കാം

> **Lead Summary:** കണ്ണൂർ: 2025 ജനുവരി 1 മുതൽ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാം.

## Article Content

കണ്ണൂർ: 2025 ജനുവരി 1 മുതൽ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാം.

രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/2024 മുതൽ 06/2026 വരെ രേഖപ്പെടുത്തിയവർക്കാണ് അവസരം. ഈ കാലയളവിൽ സർക്കാർ / അർദ്ധസർക്കാർ / പൊതുമേഖല / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുകയും എന്നാൽ 90 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.

ഒക്ടോബർ 31-ന് മുമ്പായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ ഓൺലൈൻ സേവനങ്ങൾ മുഖേനയോ രജിസ്ട്രേഷൻ പുതുക്കാം.

വെബ്സൈറ്റ്: http://www.eemployment.kerala.gov.in

ഫോൺ: 0497 2700831

English Summary: Candidates in Kannur who lost their Employment Exchange seniority for failing to renew registration between January 1, 2025 and August 31, 2026 can now renew retaining original seniority. Those whose renewal month in ID card is from 10/2024 to 06/2026 are eligible, including those who got government or public sector jobs and obtained release certificates but failed to register within 90 days. Renewal can be done directly or online before October 31 via http://eemployment.kerala.gov.in.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382707/kannur-employment-exchange-registration-renewal-chance-till-oct31-seniority)