---
title: "'ചന്ദ്രന് പൊട്ട് തൊട്ട് ശുക്രൻ..!' ; അപൂർവ ദൃശ്യത്തിന് സാക്ഷികളായി ലക്ഷങ്ങൾ"
english_title: " Rare Occultation Of Venus By Moon Lights Up Kerala Evening Sky"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382638/rare-venus-moon-occultation-conjunction-kerala-evening-sky"
published_at: "2026-09-14T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa82cee96817_rare-venus-moon-occultation-conjunction-kerala-evening-sky.jpg"
keywords: ["Occultation", "Venus Moon Conjunction", "Kerala Sky", "Earthshine"]
---

# 'ചന്ദ്രന് പൊട്ട് തൊട്ട് ശുക്രൻ..!' ; അപൂർവ ദൃശ്യത്തിന് സാക്ഷികളായി ലക്ഷങ്ങൾ

> **Lead Summary:** മഴമേഘങ്ങൾ പലയിടങ്ങളിലും തടസ്സം സൃഷ്ടിച്ചെങ്കിലും സന്ധ്യാമാനത്ത് അപൂർവ്വ ദൃശ്യവിരുന്നൊരുക്കി ചന്ദ്രക്കലയും ശുക്രനും.ചന്ദ്രൻ ശുക്രഗ്രഹത്തെ മറച്ചു കടന്നുപോകുന്ന 'ഒക്കൽറ്റേഷൻ' എന്ന അപൂർവ്വ പ്രതിഭാസവും, തുടർന്നുള്ള ഗ്രഹ-ചന്ദ്ര സംഗമവുമാണ് ആകാശപ്രേമികൾക്ക് വിസ്മയമായത്. ഏതെങ്കിലും ഒരു ആകാശവസ്തു മറ്റൊന്നിനെ മറച്ചു കടന്നുപോകുന്നതിനെയാണ് ജ്യോതിശാസ്ത്രത്തിൽ 'ഒക്കൽറ്റേഷൻ' എന്ന് വിളിക്കുന്നത്.

## Article Content

മഴമേഘങ്ങൾ പലയിടങ്ങളിലും തടസ്സം സൃഷ്ടിച്ചെങ്കിലും സന്ധ്യാമാനത്ത് അപൂർവ്വ ദൃശ്യവിരുന്നൊരുക്കി ചന്ദ്രക്കലയും ശുക്രനും.ചന്ദ്രൻ ശുക്രഗ്രഹത്തെ മറച്ചു കടന്നുപോകുന്ന 'ഒക്കൽറ്റേഷൻ' എന്ന അപൂർവ്വ പ്രതിഭാസവും, തുടർന്നുള്ള ഗ്രഹ-ചന്ദ്ര സംഗമവുമാണ് ആകാശപ്രേമികൾക്ക് വിസ്മയമായത്. ഏതെങ്കിലും ഒരു ആകാശവസ്തു മറ്റൊന്നിനെ മറച്ചു കടന്നുപോകുന്നതിനെയാണ് ജ്യോതിശാസ്ത്രത്തിൽ 'ഒക്കൽറ്റേഷൻ' എന്ന് വിളിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് 5.20-ഓടെ ചന്ദ്രനാൽ മറയ്ക്കപ്പെട്ട ശുക്രൻ, 6.46-ഓടെയാണ് തിരികെ പുറത്തുവന്നത്. ഇരുട്ട് പടർന്നതോടെ ചന്ദ്രക്കലയുടെയും ശുക്രന്റെയും തിളക്കം ഏറിവന്നു. ഇതോടൊപ്പം ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് മങ്ങിയ വെളിച്ചം പരത്തുന്ന 'ഭൂദീപ്തി' (Earthshine) കൂടിയെത്തിയത് കാഴ്ചയ്ക്ക് മാറ്റുകൂട്ടി. ഇതിന് താഴെ വലതുഭാഗത്തായി ചിത്തിര (Spica) നക്ഷത്രവും വാനനിരീക്ഷകർക്ക് വ്യക്തമായി ദൃശ്യമായി.

English Summary: An occultation of Venus by the Moon alongside a rare planetary conjunction created a celestial spectacle in the evening sky across Kerala. Venus was obscured by the crescent Moon from around 5:20 PM to 6:46 PM. Along with the brightening crescent Moon and Venus, the phenomenon of 'Earthshine' and the star Spica were also clearly visible.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382638/rare-venus-moon-occultation-conjunction-kerala-evening-sky)