---
title: " തളിപ്പറമ്പ് ബാറിന് സമീപം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുപി സ്വദേശി പിടിയിൽ"
english_title: "UP Native Arrested With Banned Tobacco Products Near Bar In Thaliparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382626/up-native-arrested-with-banned-tobacco-products-near-bar-in-thaliparamba"
published_at: "2026-09-14T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8176cd8846_thaliparamba-banned-tobacco-sale-up-native-arrested-near-bar.jpg"
keywords: []
---

#  തളിപ്പറമ്പ് ബാറിന് സമീപം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുപി സ്വദേശി പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: ബാറിന് സമീപം നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ എത്തിയ യുപി സ്വദേശി പോലീസ് പിടിയിൽ.

## Article Content

തളിപ്പറമ്പ്: ബാറിന് സമീപം നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ എത്തിയ യുപി സ്വദേശി പോലീസ് പിടിയിൽ.

തളിപ്പറമ്പ് എസ്.ഐ സി.ജി. സാംസൺ ഇന്ന് ഉച്ചയ്ക്ക് നഗരത്തിൽ നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് രാംപൂർ ലാലാ നഗർ സ്വദേശി തേജ് മണിയെ (36) പിടികൂടിയത്.

ഉച്ചയ്ക്ക് 1.45-ന് ചിറവക്ക് മൊട്ടമ്മൽ ബാറിന് സമീപം സഞ്ചിയിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ എത്തിയതായിരുന്നു തേജ് മണി. 52 പോക്കറ്റ് ഹാൻസ് ചാപ്പ് ടൊബാക്കോ, 15 പാക്കറ്റ് സ്വാഗത് ഗോൾഡ് അൺ മാനുഫാക്ചേർഡ് ടൊബാക്കോ എന്നിവയാണ് സഞ്ചിയിൽ ഉണ്ടായിരുന്നത്.

ബാറിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽപ്പന നടത്തുന്നതിനാണ് പ്രതി പുകയില ഉൽപ്പന്നങ്ങളുമായി ബാറിന് സമീപം എത്തിയത്. ഡ്രൈവർ സി.പി.ഒ മനോജും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.

English Summary: A native of Uttar Pradesh was arrested in Thaliparamba for selling banned tobacco products near a bar. During a patrol, SI C.G. Samson caught Tej Mani (36) from Rampur Lala Nagar near Chiravakku Mottammal Bar at 1:45 pm. Police seized 52 pockets of Hans Chap Tobacco and 15 packets of Swagat Gold unmanufactured tobacco from his bag. The accused was targeting migrant workers visiting the bar. Driver CPO Manoj was also with the SI during the patrol.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382626/up-native-arrested-with-banned-tobacco-products-near-bar-in-thaliparamba)