---
title: "കണ്ണൂരിൽ പ്രിയദർശിനി ബസിന്റെ ടയർപൊട്ടിത്തെറിച്ച് യുവതിയുടെ കാലൊടിഞ്ഞു"
english_title: "KSRTC Priyadarshini Bus Tyre Burst Injures Woman In Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382599/kannur-ksrtc-priyadarshini-bus-tyre-burst-woman-leg-fracture"
published_at: "2026-09-14T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7dfba05f67_kannur-ksrtc-priyadarshini-bus-tyre-burst-woman-leg-fracture.jpg"
keywords: ["Bus Accident", "Tyre Burst", "Priyadarssini", "Kannur"]
---

# കണ്ണൂരിൽ പ്രിയദർശിനി ബസിന്റെ ടയർപൊട്ടിത്തെറിച്ച് യുവതിയുടെ കാലൊടിഞ്ഞു

> **Lead Summary:** കണ്ണൂർ: പയ്യന്നൂരിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന പ്രിയദർശിനി കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്കേറ്റു.

## Article Content

കണ്ണൂർ: പയ്യന്നൂരിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന പ്രിയദർശിനി കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്കേറ്റു.

ബസ്സിന്റെ പിറകിലെ സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്യുകയായിരുന്ന യുവതിക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് എത്തിയ ഉടൻ ടയർ പൊട്ടിയതോടെ ബസ്സിനകത്തെ പ്ലാറ്റ്ഫോം പൊട്ടി സീറ്റിനടിയിൽ കാല് കുടുങ്ങി യുവതിയുടെ എല്ല് പൊട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ തൈക്കടപ്പുറം അഴിത്തല സ്വദേശിനി എം കെ കുഞ്ഞായിശ (39) കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

ബസ്സിൽ 70-ഓളം യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാഞ്ഞങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary: A woman suffered a leg fracture when a tyre of a Priyadarshini KSRTC bus burst near Kanhangad. The bus was en route from Payyanur to Kanhangad. The rear side seat passenger got her leg trapped under the seat as the internal platform broke due to the burst. The injured, M K Kunjayisha (39) from Thaikadappuram Azhithala, is under treatment at Aishal Hospital, Kanhangad. Around 70 passengers were onboard. Kanhangad police have registered a case.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382599/kannur-ksrtc-priyadarshini-bus-tyre-burst-woman-leg-fracture)