---
title: "പന്ന്യന്നൂരിൽ മഹല്ല് സെക്രട്ടറിക്കും, മഹല്ല് നിവാസിക്കും മർദ്ദനത്തിൽ പരിക്ക് ; ഇരു പരാതികളിലും കേസെടുത്ത് പാനൂർ പൊലീസ്"
english_title: "Assault At Pannyannur Jumma Masjid Secretary And Resident Injured Police Register Cases"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382569/assault-pannyannur-mahallu-secretary-resident-injured-cases-registered"
published_at: "2026-09-14T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7b84d5aaa8_library-day-celebration-panoor-pr-library.jpg"
keywords: ["Panoor News", "Assault Case", "Panniyannur"]
---

# പന്ന്യന്നൂരിൽ മഹല്ല് സെക്രട്ടറിക്കും, മഹല്ല് നിവാസിക്കും മർദ്ദനത്തിൽ പരിക്ക് ; ഇരു പരാതികളിലും കേസെടുത്ത് പാനൂർ പൊലീസ്

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറിക്കും, മഹല്ല് നിവാസിക്കും മർദനത്തിൽ പരിക്ക്. ഇരുവരും ആശുപത്രികളിൽ ചികിത്സ തേടി.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറിക്കും, മഹല്ല് നിവാസിക്കും മർദനത്തിൽ പരിക്ക്. ഇരുവരും ആശുപത്രികളിൽ ചികിത്സ തേടി.

 ഇസ്ലാം സംഘം സെക്രട്ടറിയും സമസ്തയുടെ സജീവ പ്രവർത്തകനുമായ ഇ ടി കെ ഹൗസിൽ കുനിയിൽ മുസ്തഫ (71) ക്കാണ് നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ മർദനമേറ്റത്. പരുക്കുകളോടെ മുസ്തഫയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്ന്യന്നൂരിലെ തളത്തിൽ നാസറാണ് ആക്രമിച്ചതെന്നാണ് പരാതി.

എന്നാൽ പള്ളി ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും ഇതുവരെയായും നാട്ടുകാർക്ക് മുന്നിലോ, മഹല്ല് കമ്മിറ്റിക്ക് മുന്നിലോ കണക്ക് അവതരിപ്പിക്കാത്തത് ചോദ്യം ചെയ്തതിന് മഹല്ല് നിവാസിയായ പന്ന്യന്നൂരിലെ നാസർ തളത്തിലിനെ രണ്ടംഗ സംഘം മർദിച്ചതായും പരാതിയുണ്ട്. പള്ളി സെക്രട്ടറി കുനിയിൽ മുസ്തഫ, നിർമ്മാണ കമ്മിറ്റി കൺവീനർ റഫീഖ് മല്ലിയോത്ത് കുനിയിൽ എന്നിവരാണ് മർദിച്ചതെന്ന് നാസർ പാനൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കറുമൂസ കള്ളൻ എന്ന് വിളിച്ചധിക്ഷേപിച്ചതായും പരാതിയുണ്ട്. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പരിക്കേറ്റ നാസറും ആശുപത്രിയിൽ ചികിത്സ തേടി. ഇരുപരാതികളിലും പോലീസ് കേസെടുത്തു.

English Summary: Pannyannur Jumma Masjid Mahallu secretary and a Mahallu resident were injured in assault and both sought hospital treatment. Masalihul Islam Sangham Secretary and active Samastha worker Kuniyil Mustafa (71) of ETK House was allegedly assaulted while exiting the mosque after prayers and admitted to Thalassery Indira Gandhi Cooperative Hospital. Complaint says Thalathil Nassar of Pannyannur attacked him. In a counter complaint, resident Nassar Thalathil alleged he was assaulted by two-member group including secretary Kuniyil Mustafa and construction committee convenor Rafeeq Malliyoth Kuniyil for questioning non-presentation of accounts years after mosque inauguration. Police registered cases on both complaints.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382569/assault-pannyannur-mahallu-secretary-resident-injured-cases-registered)