---
title: "പരിയാരത്ത് ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ 1.21 ലക്ഷം തട്ടി"
english_title: "Online Job Fraud In Pariyaram Woman Loses Rs 1.21 Lakh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382555/online-job-fraud-pariyaram-woman-loses-1.21-lakh"
published_at: "2026-09-14T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7a21c4c766_online-job-fraud-pariyaram-woman-loses-.jpg"
keywords: []
---

# പരിയാരത്ത് ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ 1.21 ലക്ഷം തട്ടി

> **Lead Summary:** പരിയാരം: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ 1.21 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.ചെറുതാഴം കുറുവ മേലതിയടത്തെ റിയ സുരേഷ്കുമാറിന്റെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു.

## Article Content

പരിയാരം: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ 1.21 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.ചെറുതാഴം കുറുവ മേലതിയടത്തെ റിയ സുരേഷ്കുമാറിന്റെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു.

കഴിഞ്ഞ മാസം എട്ടിനാണ് സംഭവം. ടെലഗ്രാമിലെ വിഷവ് ബുക്ക് പബ്ലിക്കേഷൻ എന്ന അക്കൗണ്ടിൽ നിന്നാണ് റിയക്ക് സന്ദേശം ലഭിച്ചത്. ഓൺലൈനായി ജോലി ചെയ്താൽ പ്രതിഫലം നൽകാമെന്നായിരുന്നു സന്ദേശം.

ജോലിക്കായി പണം വേണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് പ്രതിയുടെ അക്കൗണ്ടിലേക്ക് 1,21,000 രൂപ അയച്ചുനൽകുകയായിരുന്നു. എന്നാൽ പ്രതിഫലമോ, അയച്ചുനൽകിയ പണമോ ലഭിക്കാതിരുന്നതോടെയാണ് പരാതി നൽകിയത്.

English Summary: A complaint was filed alleging that Rs 1.21 lakh was defrauded from a young woman promising online job in Pariyaram. Pariyaram police registered a case based on complaint by Riya Sureshkumar of Kuruva Melathiyadam, Cheruthazham. The incident happened on the 8th of last month. She received a message from Vishav Book Publication account on Telegram offering remuneration for online work. She was asked to pay money for the job and transferred Rs 1,21,000 to the accused's account. When neither remuneration nor the money sent was received, she lodged a complaint.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382555/online-job-fraud-pariyaram-woman-loses-1.21-lakh)