---
title: "പത്തൊമ്പതാമത് സർവ്വജനിക ഗണേശോത്സവം കരേറ്റ യിൽ വിവിധ പരിപാടികളോടുകൂടി സെപ്റ്റംബർ 13 മുതൽ 19 വരെ കൊണ്ടാടും"
english_title: "19th Sarvajanika Ganeshotsavam At Karatte From September 13 To 19 Programs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382357/19th-sarvajanika-ganeshotsavam-karatte-september-13-19"
published_at: "2026-09-12T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa56f9894ae2_19th-sarvajanika-ganeshotsavam-karatte-september.jpg"
keywords: ["Ganeshotsavam", "Karatte", "Festival News", "Chruvanchery"]
---

# പത്തൊമ്പതാമത് സർവ്വജനിക ഗണേശോത്സവം കരേറ്റ യിൽ വിവിധ പരിപാടികളോടുകൂടി സെപ്റ്റംബർ 13 മുതൽ 19 വരെ കൊണ്ടാടും

> **Lead Summary:** ചേരുവഞ്ചേരി: പത്തൊമ്പതാമത് സർവ്വജനിക ഗണേശോത്സവം കരേറ്റയിൽ വിവിധ പരിപാടികളോടുകൂടി സെപ്റ്റംബർ 13 മുതൽ 19 വരെ കൊണ്ടാടും.സെപ്റ്റംബർ 13ന് വൈകുന്നേരം നാലുമണിക്ക് കലവറ നിറക്കൽ ഘോഷയാത്ര നടക്കും. 14ന് രാവിലെ ഗണേശ വിഗ്രഹ പ്രതിഷ്ഠ തുടർന്ന് ഗണപതിഹോമം നടക്കും. വൈകിട്ട് കലാപരിപാടികളും അരങ്ങേറും.

## Article Content

ചേരുവഞ്ചേരി: പത്തൊമ്പതാമത് സർവ്വജനിക ഗണേശോത്സവം കരേറ്റയിൽ വിവിധ പരിപാടികളോടുകൂടി സെപ്റ്റംബർ 13 മുതൽ 19 വരെ കൊണ്ടാടും.സെപ്റ്റംബർ 13ന് വൈകുന്നേരം നാലുമണിക്ക് കലവറ നിറക്കൽ ഘോഷയാത്ര നടക്കും. 14ന് രാവിലെ ഗണേശ വിഗ്രഹ പ്രതിഷ്ഠ തുടർന്ന് ഗണപതിഹോമം നടക്കും. വൈകിട്ട് കലാപരിപാടികളും അരങ്ങേറും.

15ന് വൈകുന്നേരം കരേറ്റ ഡാൻസ് ഡമാക്ക സംസ്ഥാനതല ഡാൻസ് മത്സരം സംഘടിപ്പിക്കും. 16ന് പ്രശസ്ത മെന്റലിസ്റ്റ് അർജുൻ സതീഷ് അവതരിപ്പിക്കുന്ന മെന്റലിസ്റ്റ് പ്രോഗ്രാം.17ന് വൈകുന്നേരം രാജേഷ് നാദാപുരത്തിന്റെ ആധ്യാത്മിക പ്രഭാഷണം തുടർന്ന് കലാപരിപാടികളും അരങ്ങേറും.

18ന് ബി ബി ഗോപാലകൃഷ്ണൻ എംഎൽഎക്ക് ഗണേശ സേവാ പുരസ്കാരം മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി സമർപ്പിക്കും. തുടർന്ന് പ്രതിഭാ പുരസ്കാരം - വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെ ചടങ്ങിൽ ആദരിക്കും.

19ന് രാവിലെ മഹാഗണപതി ഹോമം വൈകിട്ട് അഞ്ചുമണിക്ക് ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടക്കും. വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടുവാൻ നിശ്ചല ദൃശ്യങ്ങൾ, ടേബ്ലോ ഡാൻസുകൾ, ഫയർ ഡാൻസ്, തമ്പോല, കൈകൊട്ടിക്കളി, വിസ്മയിപ്പിക്കുന്ന നിരവധി വേഷങ്ങൾ എന്നിവ അണിനിരക്കും.

വാർത്താ സമ്മേളനത്തിൽ സി കെ വീരേന്ദ്രകുമാർ, മനോജ് മാസ്റ്റർ, പ്രസാദ് ചോതാര എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382357/19th-sarvajanika-ganeshotsavam-karatte-september-13-19)