---
title: "മകളുടെ വിവാഹ ദിവസം കെഎസ്ആർടിസി ജീവനക്കാരൻ മരണപ്പെട്ടു"
english_title: "KSRTC Employee Anwar Dies On Daughter Wedding Day Thiruvananthapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382342/ksrtc-employee-anwar-dies-on-daughter-wedding-day"
published_at: "2026-09-12T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa53bbed9588_1001407189.jpg"
keywords: []
---

# മകളുടെ വിവാഹ ദിവസം കെഎസ്ആർടിസി ജീവനക്കാരൻ മരണപ്പെട്ടു

> **Lead Summary:**  കണ്ണൂർ : കണ്ണൂരിൽ നിന്ന് 3 ആഴ്ച‌ മുമ്പ് സ്ഥലം മാറി പോയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മകളുടെ വിവാഹ ദിവസം അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ ഷീജാ മൻസിലിൽ വൈ എസ് അൻവർ ആണ് മരിച്ചത്.

## Article Content

 കണ്ണൂർ : കണ്ണൂരിൽ നിന്ന് 3 ആഴ്ച‌ മുമ്പ് സ്ഥലം മാറി പോയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മകളുടെ വിവാഹ ദിവസം അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ ഷീജാ മൻസിലിൽ വൈ എസ് അൻവർ ആണ് മരിച്ചത്.

ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനത്തിൽ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ വൈകിട്ടോടെ മരണപ്പെടുക യായിരുന്നു.

കെഎസ്ആർടി സി നെടുമങ്ങാട് ഡിപ്പോയിൽ സ്ക്വാഡ് ഇൻസ്പെക്ടറാണ് അൻവർ. ഭാര്യ: നൈജ. മക്കൾ: ആലിം മുഹമ്മദ്, ആഫിയ. മരുമകൻ: അക്ബർ.

English Summary: KSRTC employee who was transferred from Kannur 3 weeks ago died on his daughter's wedding day. Deceased is YS Anwar (48) of Sheeja Manzil, Kilimanoor, Thiruvananthapuram. He was undergoing treatent for stomach-related illness and was hospitalized on hi daughter's wedding day, and died in the eveinumangad Depot.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382342/ksrtc-employee-anwar-dies-on-daughter-wedding-day)