---
title: "അത്യന്തം അപകടകരമായ യാത്രയുമായി 'മാധവിയും, മാനസിയും' ; കേസെടുത്ത് പരിയാരം പൊലീസ്"
english_title: "Pilathara Private Buses Rash Driving Case Pariyaram Police Madhavi Manasi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382341/pilathara-private-buses-rash-driving-case-pariyaram-police"
published_at: "2026-09-12T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa55e1879f7d_Untitled-3_copy.jpg"
keywords: ["Pilathara", "Private Bus", "Rash Driving", "Pariyaram Police"]
---

# അത്യന്തം അപകടകരമായ യാത്രയുമായി 'മാധവിയും, മാനസിയും' ; കേസെടുത്ത് പരിയാരം പൊലീസ്

> **Lead Summary:** മത്സരയോട്ടത്തെത്തുടർന്ന് പിലാത്തറ ബസ്സ്റ്റാൻ്റിൽ സ്വകാര്യ ബസുകൾ തമ്മിൽ ഉരസിയത് നാടകീയ സംഭവങ്ങൾക്കിടയാക്കി. ഉച്ചക്ക് 2.45 ഓടെയാണ് സംഭവം.

## Article Content

മത്സരയോട്ടത്തെത്തുടർന്ന് പിലാത്തറ ബസ്സ്റ്റാൻ്റിൽ സ്വകാര്യ ബസുകൾ തമ്മിൽ ഉരസിയത് നാടകീയ സംഭവങ്ങൾക്കിടയാക്കി. ഉച്ചക്ക് 2.45 ഓടെയാണ് സംഭവം.

പയ്യന്നൂരിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കെ. എൽ 58 എ.എൽ 5900 മാധവി ബസും കെ. എൽ 13 എ.ജി 3053 മാനസി ബസുമാണ് ഇടിച്ചത്. തളിപ്പറമ്പ ഭാഗത്തേക്ക് വരികയായിരുന്ന ബസുകൾ പിലാത്തറ സ്റ്റാന്റിൽ വെച്ച് അപകടകരമായ രീതിയിൽ യാത്രക്കാർക്കും മറ്റ് ബസുകൾക്കും സഞ്ചാരം നിഷേധിക്കുന്ന വിധത്തിൽ നിർത്തുകയായിരുന്നു.

യാത്രക്കാർ ദുരിതത്തിലായതോടെ സ്റ്റാൻ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് രാഘവൻ ഇടപെട്ടപ്പോൾ അദേഹത്തെ ഭീഷണി പ്പെടുത്തുകയും ചെയ്തു.

ഹോംഗാർഡ് വിവരം അറിയിച്ചതിനെ ത്തുടർന്ന് പരിയാരം സി.ഐ: കെ.പി. വിനോദ്കുമാറിന്റെയും എസ്.ഐ: പി.യദുകൃഷ്ണന്റെയും നേതൃത്വത്തിൽ പോലീസ് സ്ഥല ത്തെത്തി ബസുകൾ കസ്റ്റഡിയിലെടുത്തു.

ബസുകളുടെ ഡ്രൈവർമാരായ ചെറുപുഴ കാക്കടവിലെ പുതിയേടത്ത് ഹൗസിൽ റിഷിദത്ത് (31), പയ്യന്നൂർ കോറോം കാനായിലെ തായമ്പത്ത് ഹൗസിൽ ഷിബിൻ (28) എന്നി വർക്കെതിരെ കേസെടുക്കുകയും ചെയ്തു.

English Summary: Dramatic scenes at Pilathara bus stand after two private buses raced dangerously. KL 58 AL 5900 Madhavi bus and KL 13 AG 3053 Manasi bus, coming from Payyannur to Kannur/Thaliparamba side, blocked the stand in a rash manner causing trouble for passengers and other buses. When on-duty Home Guard Raghavan intervened, he was threatened. Following his report, Pariyaram CI KP Vinodkumar and SI P Yadukrisha reached the spot and took thyyannur Korom.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382341/pilathara-private-buses-rash-driving-case-pariyaram-police)