---
title: "പാലത്തായി കേസിൽ സിപിഎം നേതാക്കളെ  സംവാദത്തിന് വെല്ലുവിളിച്ച്  യുവരാജ് ഗോകുൽ ;  മതതീവ്രവാദ ശക്തികൾക്ക് മുന്നിൽ സിപിഎം മുട്ടിലിഴയുന്നെന്നും യുവരാജ്"
english_title: "Palathayi Case Yuvraj Gokul Challenges CPM Leaders For Debate Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382275/palathayi-case-yuvraj-gokul-challenges-cpm-debate-panoor"
published_at: "2026-09-12T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4ce24e27d6_Untitled-2_copy.jpg"
keywords: [": Palathayi Case", "Yuvraj Gokul", "BJP", "Panoor News"]
---

# പാലത്തായി കേസിൽ സിപിഎം നേതാക്കളെ  സംവാദത്തിന് വെല്ലുവിളിച്ച്  യുവരാജ് ഗോകുൽ ;  മതതീവ്രവാദ ശക്തികൾക്ക് മുന്നിൽ സിപിഎം മുട്ടിലിഴയുന്നെന്നും യുവരാജ്

> **Lead Summary:** പാനൂർ: പാലത്തായി കേസ് സംബന്ധിച്ച് കേരളത്തിലെ ഏത് സ്ഥലത്തും, ഏത് സമയത്തും സിപിഎം നേതാക്കളുമായി സംവാദത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന ഇന്റലക്ച്വൽ സെൽ കോ-കൺവീനർ യുവരാജ് ഗോകുൽ പറഞ്ഞു. ബിജെപി പാനൂർ മണ്ഡലം കമ്മിറ്റി പാനൂർ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

പാനൂർ: പാലത്തായി കേസ് സംബന്ധിച്ച് കേരളത്തിലെ ഏത് സ്ഥലത്തും, ഏത് സമയത്തും സിപിഎം നേതാക്കളുമായി സംവാദത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന ഇന്റലക്ച്വൽ സെൽ കോ-കൺവീനർ യുവരാജ് ഗോകുൽ പറഞ്ഞു. ബിജെപി പാനൂർ മണ്ഡലം കമ്മിറ്റി പാനൂർ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലത്തായി കേസിന്റെ മെറിറ്റിനെക്കുറിച്ച് സിപിഎം നേതാക്കൾ ഒരുവരി പോലും പറയുന്നില്ലെന്നും പകരം കഥകൾ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ തെളിവുകളില്ലെന്ന ബിജെപിയുടെ നിലപാട് വ്യക്തമാക്കാൻ കേരളത്തിലുടനീളം പൊതുയോഗങ്ങൾ സംഘടിപ്പിക്കുമെന്നും യുവരാജ് ഗോകുൽ പറഞ്ഞു.

മതതീവ്രവാദ ശക്തികളുടെ സമ്മർദത്തിന് മുന്നിൽ സിപിഎമ്മും കോൺഗ്രസും കീഴടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സാംസ്കാരിക നായകരും ഇത്തരം ശക്തികൾക്ക് മുന്നിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ബിജെപി പാനൂർ മണ്ഡലം പ്രസിഡന്റ് കെ.സി. വിഷ്ണു അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി.പി. സുരേന്ദ്രൻ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി കെ. കെ ധനഞ്ജയൻ, ജില്ല ജനറൽ സെക്രട്ടറി അഡ്വ ഷിജിലാൽ എന്നിവർ സംബന്ധിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് എം. രത്നാകരൻ സ്വാഗതവും സെക്രട്ടറി പി.പി. രജിൽ കുമാർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382275/palathayi-case-yuvraj-gokul-challenges-cpm-debate-panoor)