---
title: "നാളത്തെ പവർ കട്ട് സമയം മുൻകൂട്ടി പ്രവചിച്ചാൽ ഫുൾ 'ചിക്കൻ ബിരിയാണി..!' ; സമൂഹ മാധ്യമങ്ങളിൽ  പ്രതിഷേധവും, പരിഹാസവും വ്യാപകം"
english_title: " Predict Power Cut Time Win Chicken Biryani DYFI Protest Kerala Power Cut"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382229/predict-power-cut-time-chicken-biryani-dyfi-protest-kerala-powercut"
published_at: "2026-09-11T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa41ab84bf39_Untitled-6_copy.jpg"
keywords: []
---

# നാളത്തെ പവർ കട്ട് സമയം മുൻകൂട്ടി പ്രവചിച്ചാൽ ഫുൾ 'ചിക്കൻ ബിരിയാണി..!' ; സമൂഹ മാധ്യമങ്ങളിൽ  പ്രതിഷേധവും, പരിഹാസവും വ്യാപകം

> **Lead Summary:**  കണ്ണൂർ: സംസ്ഥാനത്ത് രാത്രികാലങ്ങളിൽ ഏർപ്പെടുത്തിയ പവർകട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അപ്രഖ്യാപിത പവർകട്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായി ജില്ലയിലെ വൈദ്യുതി ഓഫീസുകളിലേക്ക് ചൂട്ട് മാർച്ച് നടത്തും.

## Article Content

 കണ്ണൂർ: സംസ്ഥാനത്ത് രാത്രികാലങ്ങളിൽ ഏർപ്പെടുത്തിയ പവർകട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അപ്രഖ്യാപിത പവർകട്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായി ജില്ലയിലെ വൈദ്യുതി ഓഫീസുകളിലേക്ക് ചൂട്ട് മാർച്ച് നടത്തും.

കണ്ണൂർ വൈദ്യുതി ഭവനിലേക്ക് നടത്തുന്ന ചൂട്ട് മാർച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യും. പല ഭാഗങ്ങളിലും സംഘടനകൾ വേറിട്ട പ്രതിഷേധവും തീർക്കുകയാണ്. പവർക്കട്ട് സമയം മുൻകൂട്ടി പ്രവചിക്കുന്നവർക്ക് ഫുൾ ചിക്കൻ ബി രിയാണി സമ്മാനവുമായാണ് ഡി.വൈ.എഫ്.ഐ ബാലൻ കിണർ യൂണിറ്റ് രംഗത്തെത്തിയത്.സാമൂഹ്യ മാധ്യമങ്ങളിലും സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധ പോസ്റ്റുകളിൽ നിറയുകയാണ്. മുൻകൂട്ടി സമയം അറിയിക്കാതെയുള്ള കട്ടിനെ തുടർന്ന് വൈദ്യുതി ഓഫീസുകളിലും ജീവനക്കാർക്ക് ഫോൺ വിളിയും ഭീഷണിയും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382229/predict-power-cut-time-chicken-biryani-dyfi-protest-kerala-powercut)