---
title: "കണ്ണൂരിൽ ഓൺലൈനിൽ വസ്ത്രത്തിന് ഓർഡർ നൽകിയ യുവതിയുടെ പണം തട്ടിയെടുത്തു"
english_title: " Woman Duped In Online Dress Order Scam Kannur Cyber Fraud Case Filed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382222/woman-duped-online-dress-order-scam-kannur-pazhayangadi-case"
published_at: "2026-09-11T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867d78c9d89e_Untitled-9_copy.jpg"
keywords: ["Online Fraud", "Cyber Fraud", "Pazhayangadi Police"]
---

# കണ്ണൂരിൽ ഓൺലൈനിൽ വസ്ത്രത്തിന് ഓർഡർ നൽകിയ യുവതിയുടെ പണം തട്ടിയെടുത്തു

> **Lead Summary:** കണ്ണൂർ: ഫെയ്‌സ് ബുക്കിൽ വ്യാജ പരസ്യം കണ്ട് വസ്ത്രത്തിന് ഓർഡർ നൽകിയ യുവതിയുടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ തട്ടിപ്പു സംഘത്തിനെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. മാട്ടൂൽ സൗത്തിലെ കെ.ഖദീജയുടെ പരാതിയിലാണ് അന്വേഷണം. ജൂലായ് 12നായിരുന്നു പരാതിക്കാസ്‌പദ മായ സംഭവം.

## Article Content

കണ്ണൂർ: ഫെയ്‌സ് ബുക്കിൽ വ്യാജ പരസ്യം കണ്ട് വസ്ത്രത്തിന് ഓർഡർ നൽകിയ യുവതിയുടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ തട്ടിപ്പു സംഘത്തിനെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. മാട്ടൂൽ സൗത്തിലെ കെ.ഖദീജയുടെ പരാതിയിലാണ് അന്വേഷണം. ജൂലായ് 12നായിരുന്നു പരാതിക്കാസ്‌പദ മായ സംഭവം.

ഫെയ്സ്ബുക്കിൽ സുറുമ എന്ന ഷോപ്പിന്റെ പേരിൽ വ്യാജ പരസ്യം നൽകി വസ്ത്രത്തിന് യുവതിയിൽ നിന്നും ഓർഡർ വാങ്ങി 900 രൂപ ക്യൂആർ കോഡ് വഴി കൈക്കലാക്കുകയും പണം കൈപ്പറ്റിയ ശേഷം വസ്ത്രം നൽകാതെയും, പണം തിരികെ നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382222/woman-duped-online-dress-order-scam-kannur-pazhayangadi-case)