---
title: "പൊയിലൂർ തളിയന്റവിട ശ്രീ ധർമ്മ ശാസ്താ ഭഗവതി ദേവസ്ഥാനം ക്ഷേത്രത്തിൽ  ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ  സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നടന്നു."
english_title: "Temples Taking Lead In Charity Is Welcoming PK Praveen MLA Poyilur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382219/temples-charity-initiatives-welcoming-pk-praveen-mla-poyilur-trust-coupon"
published_at: "2026-09-11T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa407ee4d4fa_temples-charity-initiatives-welcoming-pk-praveen-mla-poyilur-trust-coupon.jpg"
keywords: []
---

# പൊയിലൂർ തളിയന്റവിട ശ്രീ ധർമ്മ ശാസ്താ ഭഗവതി ദേവസ്ഥാനം ക്ഷേത്രത്തിൽ  ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ  സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നടന്നു.

> **Lead Summary:** പൊയിലൂർ: പൊയിലൂർ തളിയന്റവിട ശ്രീ ധർമ്മ ശാസ്താ ഭഗവതി ദേവസ്ഥാനം ക്ഷേത്രത്തിൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നടന്നു.

## Article Content

പൊയിലൂർ: പൊയിലൂർ തളിയന്റവിട ശ്രീ ധർമ്മ ശാസ്താ ഭഗവതി ദേവസ്ഥാനം ക്ഷേത്രത്തിൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നടന്നു.

പി.കെ പ്രവീൺ എം എൽ എ ക്കുള്ള സ്വീകരണവും ഇതോടൊപ്പം നടന്നു. ക്ഷേത്രങ്ങൾ ചാരിറ്റി പ്രവർത്തനം നടത്തുന്നത് സ്വാഗതാർഹമുള്ള കാര്യമാണെന്ന് പി.കെ. പ്രവീൺ പറഞ്ഞു.ഏറ്റവും നല്ല ഉപാസനയാണ് ചാരിറ്റി.അന്യന്റെ കണ്ണീരൊപ്പിയാൽ നമുക്ക് ഏതെങ്കിലും വിധത്തിൽ അനുഗ്രഹമുണ്ടാകുമെന്നും എം എൽ എ പറഞ്ഞു.കൂപ്പൺ വിതരണ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു.

പ്രമുഖ പ്രവാസി വ്യവസായി അത്തോളിൽ വാസു ഏറ്റുവാങ്ങി. ലക്ഷങ്ങൾ നൽകി സെലിബ്രിറ്റികളെ കൊണ്ടുവരുന്നതിന് പകരം ആ തുക അന്യന്റെ കണ്ണീരൊപ്പാൻ ഉപയോഗിക്കണമെന്നും അത്തോളിൽ വാസു പറഞ്ഞു. കേദാരം കൃഷ്ണദാസ് പദ്ധതി വിശദീകരിച്ചു. ടി.പി സുരേന്ദ്രൻ എം എൽ എ യെ ഷാളണിയിച്ച് ആദരിച്ചു. കെ.സി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രേയ ബാലൻ, പഞ്ചായത്തംഗങ്ങളായ വി. അനീഷ, .കെ.സി മുകുന്ദൻ, രജില, നിത്യാരാജൻ, വി.പി മഹമൂദ് എന്നിവർ സംസാരിച്ചു. കെ.മനോജ് കുമാർ സ്വാഗതവും, കെ.ടി രാഗേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382219/temples-charity-initiatives-welcoming-pk-praveen-mla-poyilur-trust-coupon)