---
title: "അടിയന്തര സാഹചര്യം നേരിടാൻ സജ്ജം; കണ്ണൂർ വിമാനത്താവളത്തിൽ ഫുൾ സ്കെയിൽ എമർജൻസി മോക് ഡ്രിൽ നടത്തി"
english_title: " Full Scale Emergency Mock Drill Conducted At Kannur International Airport"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382197/full-scale-emergency-mock-drill-kannur-airport-mattannur"
published_at: "2026-09-11T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3e69132f47_full-scale-emergency-mock-drill-kannur-airport-mattannur.jpg"
keywords: []
---

# അടിയന്തര സാഹചര്യം നേരിടാൻ സജ്ജം; കണ്ണൂർ വിമാനത്താവളത്തിൽ ഫുൾ സ്കെയിൽ എമർജൻസി മോക് ഡ്രിൽ നടത്തി

> **Lead Summary:** മട്ടന്നൂർ: അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫുൾ സ്കെയിൽ എമർജൻസി എക്സർസൈസ് നടത്തി. രണ്ട് വർഷത്തിലൊരിക്കൽ എല്ലാ വിമാനത്താവളങ്ങളിലും നിർബന്ധമായും നടത്തേണ്ടതാണ് ഈ എക്സർസൈസ്.

## Article Content

മട്ടന്നൂർ: അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫുൾ സ്കെയിൽ എമർജൻസി എക്സർസൈസ് നടത്തി. രണ്ട് വർഷത്തിലൊരിക്കൽ എല്ലാ വിമാനത്താവളങ്ങളിലും നിർബന്ധമായും നടത്തേണ്ടതാണ് ഈ എക്സർസൈസ്.

ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലും പങ്കാളിത്തത്തിലുമാണ് പരിശീലനം സംഘടിപ്പിച്ചത്. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പറന്നുയരാൻ തയ്യാറെടുക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ വലതുഭാഗത്തെ എൻജിനിൽ തീപ്പിടുത്തമുണ്ടായെന്ന സാഹചര്യമാണ് മോക് ഡ്രില്ലിനായി സജ്ജീകരിച്ചത്.

പൈലറ്റ് റിപ്പോർട്ടിനെ തുടർന്ന് വിമാനത്താവളത്തിൽ ഫുൾ എമർജൻസി പ്രഖ്യാപിച്ചു. തുടർന്ന് കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടർ സ്വാതി എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ സംവിധാനം വിമാനത്താവളത്തിലെത്തി.

എയർപോർട്ട് അതോറിറ്റി, സി.ഐ.എസ്.എഫ്, കസ്റ്റംസ്, ഇമിഗ്രേഷൻ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, AIASL, കാർഗോ സർവീസ് സെന്റർ, കേരള ഹെൽത്ത് സർവീസസ്, ഫയർ & റെസ്ക്യൂ, പോലീസ്, മട്ടന്നൂർ മുനിസിപ്പാലിറ്റി, കീഴല്ലൂർ പഞ്ചായത്ത്, ഇന്ത്യൻ നേവി, ആസ്റ്റർ മിംസ്, ബേബി മെമ്മോറിയൽ, കിംസ്, മെഡിക്കൽ കോളേജ് ആശുപത്രികൾ തുടങ്ങിയ വിവിധ ഏജൻസികൾ സംയുക്തമായി പങ്കെടുത്തു.

വിമാനത്താവളത്തിലെ ARFF വിഭാഗം അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുകയും തീയണക്കുകയും ചെയ്തു. സംസ്ഥാന ഫയർ ഫോഴ്സും സഹായത്തിനെത്തി. പരിക്കേറ്റവരെ P1 - 10 പേർ (ഗുരുതരം), P2 - 24 പേർ (നിസാര പരിക്ക്), P3 - 35 പേർ (പ്രാഥമിക ചികിത്സ) എന്നിങ്ങനെ തരംതിരിച്ച് ആശുപത്രികളിലേക്ക് മാറ്റി. ഒരു മരണവും മോക് ഡ്രില്ലിന്റെ ഭാഗമായി സ്ഥിരീകരിച്ചു.

ബന്ധുക്കൾക്ക് ഒത്തുചേരാനുള്ള സ്ഥലവും മാധ്യമങ്ങൾക്ക് വിവരം നൽകാനുള്ള സംവിധാനവും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. എമർജൻസി എക്സർസൈസിന് നാല് മാസം മുൻപേ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നുവെന്നും രണ്ട് തവണ ടേബിൾ ടോപ്പ് എക്സർസൈസ് നടത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു.

എക്സർസൈസിൽ കണ്ണൂർ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ സി. ദിനേശ് കുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വി.കെ. അശ്വിനി കുമാർ, ഹെഡ് ARFF പി.കെ. പവിത്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ, റീജിയണൽ ഫയർ ഓഫീസർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

English Summary: Full Scale Emergency Exercise conducted at Kannur International Airport to assess preparedness for emergency situations, mandatory every two years. Mock scenario of fire in right engine of Air India Express flight preparing to take off from Kannur to Abu Dhabi. Full emergency declared after pilot report, district disaster management led by Collector P Vishnuraj and Assistant Collector Swathi arrived. Various agencies including Airport Authority, CISF, Customs, Immigration, Health, IndiGo, AIASL, Cargo, Kerala Health Services, Fire & Rescue, Police, Mattannur Municipality, Keezhallur Panchayat, Indian Navy, Aster MIMS, Baby Memorial, KIMS, Medical College Hospitals participated. ARFF rescued and doused fire, state fire force assisted. Injured classified as P1-10 critical, P2-24 minor, P3-35 first aid and shifted, one death confirmed as part of drill.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382197/full-scale-emergency-mock-drill-kannur-airport-mattannur)