---
title: "തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തന്റെ മൊബൈൽ ഫോൺ മോഷണം പോയി"
english_title: "Mobile Phone Stolen From Devotee At Taliparamba Rajarajeswara Temple"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382137/mobile-phone-stolen-taliparamba-rajarajeswara-temple"
published_at: "2026-09-11T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3ad3de15b5_Untitled-3_copy.jpg"
keywords: []
---

# തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തന്റെ മൊബൈൽ ഫോൺ മോഷണം പോയി

> **Lead Summary:** തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തന്റെ മൊബൈൽ ഫോൺ മോഷണം പോയി.കാസർഗോഡ് സ്വദേശിയായ യുവാവിന്റെ 27,000 രൂപ വില വരുന്ന മൊബൈൽ ഫോണാണ് മോഷണം പോയത്.

## Article Content

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തന്റെ മൊബൈൽ ഫോൺ മോഷണം പോയി.കാസർഗോഡ് സ്വദേശിയായ യുവാവിന്റെ 27,000 രൂപ വില വരുന്ന മൊബൈൽ ഫോണാണ് മോഷണം പോയത്.

ഇന്നലെ രാവിലെ 10.30നും 11 മണിക്കും ഇടയിലാണ് സംഭവം. ക്ഷേത്രത്തിൽ തൊഴാൻ പോയപ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ വെച്ചിരുന്ന ഫോൺ ആണ് നഷ്ടമായത്.

തിരികെ വന്നപ്പോൾ ഫോൺ കാണാതായതിനെ തുടർന്ന് തളിപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary: Mobile phone of devotee who came for darshan at Taliparamba Rajarajeswara Temple stolen. Phone worth Rs 27,000 belonging to youth from Kasaragod went missing. Incident between 10.30 am and 11 am yesterday when phone kept in shirt pocket was lost while praying. Complaint filed at Taliparamba police, investigation started.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382137/mobile-phone-stolen-taliparamba-rajarajeswara-temple)