---
title: "പാനൂർ, കുന്നോത്ത് പറമ്പ്, ചൊക്ലി, പെരിങ്ങത്തൂർ  കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക്  ഡിവൈഎഫ്ഐ ചൂട്ടു കത്തിച്ചു മാർച്ച് നടത്തി."
english_title: "DYFI Torch March To Panoor Kunnothparamba Chokli Peringathur KSEB Offices"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382117/dyfi-torch-march-kseb-offices-panoor-kunnothparamba-chokli-peringathur"
published_at: "2026-09-11T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3958ecead4_dyfi-torch-march-kseb-offices-panoor-kunnothparamba-chokli-peringathur.jpg"
keywords: []
---

# പാനൂർ, കുന്നോത്ത് പറമ്പ്, ചൊക്ലി, പെരിങ്ങത്തൂർ  കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക്  ഡിവൈഎഫ്ഐ ചൂട്ടു കത്തിച്ചു മാർച്ച് നടത്തി.

> **Lead Summary:** പാനൂർ: കേരളത്തിലെ ജനങ്ങളെ ഇരുട്ടിലാക്കുന്ന യൂഡിഎഫ് സർക്കാറിനെതിരെ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ പാനൂർ ഏരിയയിലെ നാലു ഇലക്ട്രിസിറ്റി ഓഫീസിലേക്ക് ചൂട്ടു കത്തിച്ചു മാർച്ച് നടത്തി.

## Article Content

പാനൂർ: കേരളത്തിലെ ജനങ്ങളെ ഇരുട്ടിലാക്കുന്ന യൂഡിഎഫ് സർക്കാറിനെതിരെ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ പാനൂർ ഏരിയയിലെ നാലു ഇലക്ട്രിസിറ്റി ഓഫീസിലേക്ക് ചൂട്ടു കത്തിച്ചു മാർച്ച് നടത്തി.

കുന്നോത്തുപറമ്പ് ഇലക്ട്രിസിറ്റി ഓഫീസിലെക്ക് നടന്ന മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം കിരൺകരുണാകരൻ ഉദ്ഘാടനം ചെയ്തു. ജലജേഷ് അധ്യക്ഷനായി. കെ പി വിവേക് സ്വാഗതം പറഞ്ഞു.

കല്ലറമടപ്പുരയ്ക്ക് സമീപമുള്ള പെരിങ്ങത്തൂർ കെഎസ്ഇബി ഓഫീസിലെക്കുള്ള മാർച്ച് സിപിഐ എം പാനൂർ ഏരിയ കമ്മിറ്റിയംഗം കെ കെ സുധീർകുമാർ ഉദ്ഘാടനം ചെയ്തു.കെ ഗോകുൽ അധ്യക്ഷനായി.വികെ അമൽരാജ്, പി എം ശ്രീജിത്ത്,അതുൽനാഥ്, പി അശ്വന്ത് എന്നിവർ സംസാരിച്ചു.

ചൊക്ലി കെഎസ്ഇബി മാർച്ച് പി വി സച്ചിൻ ഉദ്ഘാടനം ചെയ്തു. സഞ്ജയ് അധ്യക്ഷനായി. നിവേക് പവിത്രൻ, അഷിൽ, എസ് സ്നോയ എന്നിവർ സംസാരിച്ചു.

പാനൂർ കെഎസ്ഇബി മാർച്ച് ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് പ്രസിഡൻ്റ് എൻ കെ റൂബിൻ ഉദ്ഘാടനം ചെയ്തു. അഭിനവ് മൊകേരി അധ്യക്ഷനായി.കെ അനുരാഗ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382117/dyfi-torch-march-kseb-offices-panoor-kunnothparamba-chokli-peringathur)