---
title: "പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധി ;  സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള തയ്യാറെടുപ്പിൽ  സർക്കാർ"
english_title: " Padmarajan Sentence Suspension High Court Verdict Govt To Appeal In Supreme Court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382104/padmarajan-sentence-suspended-high-court-govt-appeal-supreme-court"
published_at: "2026-09-11T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88fd867c2fa_palathayi-pocso-case-life-sentence-stayed-bail-padmarajan.jpg"
keywords: ["POCSO Case", "Kuniyil Padmarajan", "High Court", "Supreme Court Appeal"]
---

# പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധി ;  സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള തയ്യാറെടുപ്പിൽ  സർക്കാർ

> **Lead Summary:** പാനൂർ: പോക്സോകേസിലെ പ്രതി കുനിയിൽ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാമെന്ന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) ഓഫിസാണ് അപ്പീൽ സാധ്യത ചൂണ്ടിക്കാട്ടിയത്. അടുത്തയാഴ്ചതന്നെ സർക്കാർ ഹരജി ഫയൽ ചെയ്യുമെന്നാണ് സൂചന.

## Article Content

പാനൂർ: പോക്സോകേസിലെ പ്രതി കുനിയിൽ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാമെന്ന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) ഓഫിസാണ് അപ്പീൽ സാധ്യത ചൂണ്ടിക്കാട്ടിയത്. അടുത്തയാഴ്ചതന്നെ സർക്കാർ ഹരജി ഫയൽ ചെയ്യുമെന്നാണ് സൂചന.

സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാറിന്റെ അഭിഭാഷകർക്കു പുറമെ പ്രമുഖ ക്രിമിനൽ അഭിഭാഷകനെ നിയമിക്കുന്നതും പരിഗണനയിലുണ്ട്. ഇതുസംബന്ധിച്ച് ഉടൻ ഉത്തര വിറക്കും. അപ്പീൽ സമർപ്പിക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് ഡി.ജി.പിയുടെ ഓഫിസ്. കേസിൽ ഇരയുടെ കുടുംബവും കക്ഷിചേരുമെന്നാണ് സൂചന.

പത്തുവയസ്സുകാരിയെ പീഡിപ്പിച്ചതിന് ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകൻ കുനിയി ൽ പത്മരാജനെതിരെ തലശ്ശേരി അതിവേഗ പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം തടവ് ആഗസ്റ്റ് 20നാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചത്. ശിക്ഷ മരവിപ്പിച്ച് പ്രതിക്ക് ജാമ്യം ലഭിക്കാ നിടയാക്കിയ സാഹചര്യം മുൻനിർത്തി സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനമുണ്ടായി.

കേസ് ഗൗരവമായി കാണാതെ ഗവ. പ്ലീഡറെ മാത്രം ചുമതലപ്പെടുത്തിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നടപടിയും വിമർശിക്കപ്പെട്ടു. യു.ഡി.എഫ് - ബി. ജെ.പി ഡീലാണ് കോടതിയിൽ കണ്ടതെന്ന് ആരോപിച്ച് സി.പി.എം പ്രതിഷേധ പരിപാടികളും നടത്തി. പ്രോസിക്യൂഷൻ വീഴ്ച യു.ഡി.എഫിലും ചർച്ചയായ തോടെയാണ് അഭിഭാഷനെ നിയമിച്ച് സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382104/padmarajan-sentence-suspended-high-court-govt-appeal-supreme-court)