---
title: "കൊളവല്ലൂരിൽ അനധികൃത മദ്യവിൽപ്പന പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ അക്രമിച്ച് പ്രതി രക്ഷപ്പെട്ടു ; 19 കുപ്പി മദ്യം പിടികൂടി"
english_title: "Excise Team Attacked During Illegal Liquor Raid In Kolavallur Accused Escaped 19 Bottles Seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382048/excise-team-attacked-kolavallur-illegal-liquor-19-bottles-seized"
published_at: "2026-09-10T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2e1749db0a_Untitled-3_copy.jpg"
keywords: ["Excise Raid", "Mahe Liquor", "Panoornews"]
---

# കൊളവല്ലൂരിൽ അനധികൃത മദ്യവിൽപ്പന പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ അക്രമിച്ച് പ്രതി രക്ഷപ്പെട്ടു ; 19 കുപ്പി മദ്യം പിടികൂടി

> **Lead Summary:** പാനൂർ: മാഹി മദ്യം വിൽപ്പന നടത്തുന്നതായുള്ള വിവരത്തെത്തുടർന്ന് പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസ്. വിളക്കോട്ടൂരിലെ നെല്ലിയാട്ട് പ്രകാശിന് എതിരെയാണ് കേസ്.

## Article Content

പാനൂർ: മാഹി മദ്യം വിൽപ്പന നടത്തുന്നതായുള്ള വിവരത്തെത്തുടർന്ന് പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസ്. വിളക്കോട്ടൂരിലെ നെല്ലിയാട്ട് പ്രകാശിന് എതിരെയാണ് കേസ്.

കണ്ണൂർ എക്സൈസ് ഇന്റലിജൻസ് അസി. ഇൻസ്പെക്‌ടർ യു. ഷാജിയും സംഘവും ഇയാളുടെ വീട്ടുപരിസരത്ത് എത്തിയപ്പോൾ ഇൻസ്പെക്‌ടറുടെ കൈവിരൽ പിടിച്ച് തിരിക്കുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തതിനാണ് കേസ്. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാൾ ഉപക്ഷിച്ച 19 കുപ്പി മാഹി മദ്യവും എക്സൈസ് സംഘം പിടികൂടി. ഇയാൾക്കെതിരെ എക്സൈസും, കൊളവല്ലൂർ പൊലീസും കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382048/excise-team-attacked-kolavallur-illegal-liquor-19-bottles-seized)