---
title: "തൃപ്പങ്ങോട്ടൂരിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: " Ayurveda Medical Camp Held At Trippangottur Poyiloor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382019/ayurveda-medical-camp-trippangottur-poyiloor"
published_at: "2026-09-10T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2a5d6172e0_ayurveda-medical-camp-trippangottur-poyiloor.jpg"
keywords: ["Ayurveda Camp", "Thrippangottur", "Panoor news"]
---

# തൃപ്പങ്ങോട്ടൂരിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പൊയിലൂർ: സുകൃത എജ്യൂക്കേഷണൽ ട്രസ്റ്റിന്റെയും, തൃപ്പങ്ങോട്ടൂർ പഞ്ചായത്തിന്റെയും, വയോജന വേദി പൊയിലൂർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയുർ വേദ ഡിസ്പൻസറിയുടെ സഹകരണത്തോടെ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പൊയിലൂർ കമ്പിനി മുക്കിൽ നടന്ന ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു.

## Article Content

പൊയിലൂർ: സുകൃത എജ്യൂക്കേഷണൽ ട്രസ്റ്റിന്റെയും, തൃപ്പങ്ങോട്ടൂർ പഞ്ചായത്തിന്റെയും, വയോജന വേദി പൊയിലൂർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയുർ വേദ ഡിസ്പൻസറിയുടെ സഹകരണത്തോടെ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പൊയിലൂർ കമ്പിനി മുക്കിൽ നടന്ന ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു.

തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രേയ ബാലൻ ഉദ്ഘാടനം ചെയ്തു. കെ.വി. ബാലൻ അധ്യക്ഷനായി. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി മുഹമ്മദ്, കൂത്ത് പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി പവിത്രൻ, പഞ്ചായത്തംഗങ്ങളായ നിത്യ രാജൻ, പി. രമ്യ, വയോജന വേദി സംസ്ഥാന സെക്രട്ടറി വി.പി ചാത്തു മാസ്റ്റർ എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം സെക്രട്ടറി എം പി ചന്ദ്രൻ സ്വാഗതവും, കെ.സി ചന്ദ്രൻ നന്ദിയും പറഞ്ഞു. ആയുർവേദവും, ആരോഗ്യവും എന്ന വിഷയത്തിൽ ഡോ. പി.ടി. ദൃശ്യ ക്ലാസെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. എം സി. അഞ്ജലി ക്യാമ്പ് നയിച്ചു. ഓട്ടാണി നാണുമാസ്റ്റർ, പി കെ ബാലകൃഷ്ണൻ, കൂട്ടായി സുരേന്ദ്രൻ കെ കെ ദിനേശൻ മാസ്റ്റർ,ചാക്കേരി നാണു എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382019/ayurveda-medical-camp-trippangottur-poyiloor)