---
title: "പൊയിലൂരിൽ പട്ടാപകൽ വീട്ടിൽ മോഷണം ; പണവും, സ്വർണവും കവർന്നു"
english_title: "Daylight Theft At House In Poyilur Cash And Gold Stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381941/daylight-theft-house-poyilur-kuttaketti-cash-gold-stolen"
published_at: "2026-09-10T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa249bcc6516_1001404070.jpg"
keywords: ["Thift", "Poyiloor", "Police"]
---

# പൊയിലൂരിൽ പട്ടാപകൽ വീട്ടിൽ മോഷണം ; പണവും, സ്വർണവും കവർന്നു

> **Lead Summary:**  പൊയിലൂർ : പൊയിലൂരിൽ പട്ടാപകൽ വീട്ടിൽ മോഷണം. പൊയിലൂർ കുട്ടകെട്ടിൽ കേളു നായരുടെ വീട്ടിലാണ് മോഷണം നടന്നത്. 4000ത്തോളം രൂപയും, സ്വർണവും കവർന്നതായാണ് വീട്ടുകാരുടെ പരാതി..

## Article Content

 പൊയിലൂർ : പൊയിലൂരിൽ പട്ടാപകൽ വീട്ടിൽ മോഷണം. പൊയിലൂർ കുട്ടകെട്ടിൽ കേളു നായരുടെ വീട്ടിലാണ് മോഷണം നടന്നത്. 4000ത്തോളം രൂപയും, സ്വർണവും കവർന്നതായാണ് വീട്ടുകാരുടെ പരാതി..

മകന്റെ മക്കളെ സ്കൂളിലേക്ക് യാത്രയാക്കാൻ കേളു നായരുടെ ഭാര്യ വസന്ത മെയിൻ റോഡിലേക്ക് പോയിരുന്നു.

വസന്ത തിരിച്ചെത്തിയപ്പോൾ വീട്ടിൽ മുകളിലെ നിലയിൽ മോഷ്ടാവിനെ കാണുകയായിരുന്നു. നിലവിളിച്ചതോടെ മോഷ്ടാവ് പിറകിലൂടെ ഇറങ്ങിയോടി. കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

English Summary: Daylight theft reported at house of Kelu Nair at Kuttaketti, Poyilur. As per complaint, around Rs 4000 and gold stolen. Incident occurred when Kelu Nair's wife Vasantha had gone to main road to see off grandchildren to school. On return she allegedly saw thief on upper floor, shouted, thief escaped through back. Kolavallur police started investigation.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381941/daylight-theft-house-poyilur-kuttaketti-cash-gold-stolen)