---
title: "പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗവും, അനുമോദനവും നടത്തി"
english_title: "PRM Kolavallur Higher Secondary School PTA General Body Meeting Held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381882/prm-kolavallur-higher-secondary-school-pta-general-body-meeting"
published_at: "2026-09-09T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa1895365573_Untitled-3_copy.jpg"
keywords: ["Kollavaloor", "PTA", "Meeting"]
---

# പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗവും, അനുമോദനവും നടത്തി

> **Lead Summary:** കൊളവല്ലൂർ: പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പി.ടി.എ ജനറൽ ബോഡി യോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പി.ടി.എ പ്രസിഡന്റ് സമീർ പറമ്പത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി തിലകം കെ.പി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ എം. ശ്രീജ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.

## Article Content

കൊളവല്ലൂർ: പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പി.ടി.എ ജനറൽ ബോഡി യോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പി.ടി.എ പ്രസിഡന്റ് സമീർ പറമ്പത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി തിലകം കെ.പി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ എം. ശ്രീജ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.

കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഫസീല യോഗം ഉദ്ഘാടനം ചെയ്തു.പ്രശസ്ത പ്രഭാഷകൻ പോലീസ് ഓഫീസർ രംഗീഷ് കടവത്ത് മുഖ്യാതിഥിയായി. ലഹരി വിരുദ്ധ ബോധവൽക്കരണത്തെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ.പി രാജേഷ്, വത്സരാജ് മണലാട്ട്, മദർപി.ടി.എ പ്രസിഡന്റ് സമീറ, രാജൻ,സുനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബിന്ദു പി നന്ദി പറഞ്ഞു. പ്ലസ് വൺ ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381882/prm-kolavallur-higher-secondary-school-pta-general-body-meeting)