---
title: "കണ്ണൂരിൽ വിവാഹത്തിൽ നിന്ന് പിന്മാറി ; യുവതിക്ക് നേരെ ക്രൂരമർദനം"
english_title: "Woman Attacked After Withdrawing From Marriage Proposal At Dharmashala Kannur Youth Booked"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381828/kannur-dharmashala-woman-attacked-marriage-proposal-withdrawn-bite-injury-case"
published_at: "2026-09-09T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa1212033010_kannur-dharmashala-woman-attacked-marriage-proposal-withdrawn-bite-injury-case.jpg"
keywords: ["Assault Case", "Kannur"]
---

# കണ്ണൂരിൽ വിവാഹത്തിൽ നിന്ന് പിന്മാറി ; യുവതിക്ക് നേരെ ക്രൂരമർദനം

> **Lead Summary:** കണ്ണൂർ: കണ്ണൂർ ധർമശാലയിൽ വിവാഹ ആലോചനയിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. ധർമശാല സ്വദേശിയായ യുവാവിനെതിരെയാണ് യുവതിയും പ്രതിശ്രുത വരനും പരാതി നൽകിയിരിക്കുന്നത്. ആക്രമണത്തിനിടെ പ്രതി ശരീരത്തിൽ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്നും വസ്ത്രങ്ങൾ ശക്തിയായി വലിച്ചുകീറിയെന്നും യുവതി തളിപ്പറമ്പ് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

## Article Content

കണ്ണൂർ: കണ്ണൂർ ധർമശാലയിൽ വിവാഹ ആലോചനയിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. ധർമശാല സ്വദേശിയായ യുവാവിനെതിരെയാണ് യുവതിയും പ്രതിശ്രുത വരനും പരാതി നൽകിയിരിക്കുന്നത്. ആക്രമണത്തിനിടെ പ്രതി ശരീരത്തിൽ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്നും വസ്ത്രങ്ങൾ ശക്തിയായി വലിച്ചുകീറിയെന്നും യുവതി തളിപ്പറമ്പ് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

മർദനത്തിൽ പരിക്കേറ്റ യുവതിയെ കണ്ണൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ തളിപ്പറമ്പ് പൊലീസ് സംഘം യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വിചിത്രമായ മറ്റൊരു സംഭവവികാസവും പുറത്തുവന്നിട്ടുണ്ട്. കേസിൽ പരാതിക്കാരായ യുവതിക്കും പ്രതിശ്രുത വരനുമെതിരെ തളിപ്പറമ്പ് പൊലീസ് എതിർ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തുണ്ടായ തർക്കത്തെയും കൈയേറ്റത്തെയും കുറിച്ച് ഇരുഭാഗത്തു നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381828/kannur-dharmashala-woman-attacked-marriage-proposal-withdrawn-bite-injury-case)