---
title: "നാലായിരം പ്രതിനിധികൾ..! ; പ്രൗഢമായി  പുല്ലൂക്കരയിൽ ആക്കോട് ഇസ്ലാമിക് സെന്റർ പാനൂർ ചാപ്റ്ററിന്റെ മഹാസംഗമം"
english_title: "Akkod Islamic Center Panoor Chapter Grand Gathering At Pullookkara Four Thousand Delegates"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381797/akkod-islamic-center-panoor-chapter-mega-meet-pullookkara-four-thousand-delegates"
published_at: "2026-09-09T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa10843c539e_akkod-islamic-center-panoor-chapter-mega-meet-pullookkara-four-thousand-delegates.jpg"
keywords: ["Panoor News", "Akkod Islamic Center", "Grand Moulid Sadas", "Pulookara"]
---

# നാലായിരം പ്രതിനിധികൾ..! ; പ്രൗഢമായി  പുല്ലൂക്കരയിൽ ആക്കോട് ഇസ്ലാമിക് സെന്റർ പാനൂർ ചാപ്റ്ററിന്റെ മഹാസംഗമം

> **Lead Summary:** പുല്ലൂക്കര: ആക്കോട് ഇസ്ലാമിക് സെന്റർ പാനൂർ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് മൗലീദ് സദസ്സും മദ്ഹുറസൂൽ പ്രഭാഷണവും പുല്ലൂക്കര മെഹർ കൺവെൻഷൻ സെന്ററിലെ മത്തത്ത് അബ്ബാസ് ഹാജി നഗറിൽ പ്രൗഢമായി നടന്നു. നാലായിരത്തോളം പ്രതിനിധികൾ പങ്കെടുത്ത മഹാസംഗമം സമസ്ത കേരള ജംയ്യത്തുൽ ഉലമ ട്രഷറർ കൊയ്യോട് പി.പി. ഉമർ മുസലിയാർ ഉദ്ഘാടനം ചെയ്തു.

## Article Content

പുല്ലൂക്കര: ആക്കോട് ഇസ്ലാമിക് സെന്റർ പാനൂർ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് മൗലീദ് സദസ്സും മദ്ഹുറസൂൽ പ്രഭാഷണവും പുല്ലൂക്കര മെഹർ കൺവെൻഷൻ സെന്ററിലെ മത്തത്ത് അബ്ബാസ് ഹാജി നഗറിൽ പ്രൗഢമായി നടന്നു. നാലായിരത്തോളം പ്രതിനിധികൾ പങ്കെടുത്ത മഹാസംഗമം സമസ്ത കേരള ജംയ്യത്തുൽ ഉലമ ട്രഷറർ കൊയ്യോട് പി.പി. ഉമർ മുസലിയാർ ഉദ്ഘാടനം ചെയ്തു.

മുസ്തഫ ഹുദവി ആക്കോട് മദ്ഹുറസൂൽ പ്രഭാഷണം നടത്തി. ചാപ്റ്റർ പ്രസിഡന്റ് കുറുവാളി മമ്മു ഹാജി അധ്യക്ഷത വഹിച്ചു. ആക്കോട് ഇസ്ലാമിക് സെന്റർ കേന്ദ്ര കമ്മിറ്റി ട്രഷറർ എം.പി. അബ്ദുല്ല ഹാജി വിശിഷ്ടാതിഥികൾക്കുള്ള അവാർഡ് കെ. സൈനുൽ ആബിദീൻ സഫാരി, പൊട്ടങ്കണ്ടി അബ്ദുല്ല ഹാജി എന്നിവർക്ക് സമ്മാനിച്ച് ആദരിച്ചു.

ആക്കോട് ഇസ്ലാമിക് സെന്റർ പുറത്തിറക്കിയ 2027-ലെ കലണ്ടർ ചാപ്റ്റർ പ്രസിഡന്റ് മമ്മു ഹാജി പാനൂർ മഹല്ല് ജനറൽ സെക്രട്ടറി ഒ.പി. റഫീഖ് ഹാജിക്ക് നൽകി പ്രകാശനം ചെയ്തു. എ.പി. ഇസ്മാഈൽ ആമുഖ ഭാഷണം നടത്തി. സി.കെ.കെ. തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

ഇ.എ. നാസർ, വി.പി. ഇസ്മാഈൽ, അബ്ദുല്ല പാലേരി, പി.വി. യൂസഫ്, യാക്കൂബ് ഹാജി, വി.പി.എ. പൊയിലൂർ, നിടൂർ മുഹമ്മദ് ഹാജി, നെല്ലിക്ക മുസ്തഫ, പി.സി. ഖാദർ ഹാജി, പി.കെ. ഷാഹുൽ ഹമീദ്, പൊറ്റേരി ഹമീദ്, ഇസ്മാഈൽ ഹാജി ജാതിയേരി, ഡോ. ഇസ്മാഈൽ ഫൈസി മാലൂർ, മൂലശേരി ഗഫൂർ, മേലിയാടത്ത് മൂസ ഹാജി, ചാത്തോൾ തറുവൈ ഹാജി, പാലത്തായി അഷ്‌റഫ്, എൻ.എ. ഇസ്മാഈൽ, സി.എ. കുഞ്ഞമ്മദ് ഹാജി, പ്രൊഫ. എൻ. കുഞ്ഞമ്മദ്, റസാഖ് പാനൂർ, നമ്മക്കണ്ടി അഹമദ്, വരപ്രത്ത് കുഞ്ഞമ്മദ്, ഷൗക്കത്തലി മട്ടന്നൂർ, റസാഖ് മണക്കായി, പി.കെ. മൂസ ഹാജി, കാസിം ഹന, ഫൈസൽ കുണ്ടത്തിൽ, അൻസാർ കൊല്ലാടൻ, ആർ.വി. അബൂബക്കർ യമാനി, സമീർ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381797/akkod-islamic-center-panoor-chapter-mega-meet-pullookkara-four-thousand-delegates)