---
title: "പാനൂർ സ്വദേശിയായ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ടി. സുനിൽ കുമാർ ഇനി ഓർമ്മ ;  തലശ്ശേരി കോടതിക്ക് നഷ്ടമായത് പരിചയസമ്പന്നനായ അഭിഭാഷകനെ"
english_title: "Prominent Criminal Lawyer Adv T Sunil Kumar From Panoor Passes Away Thalassery Bar Association Former Secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381692/prominent-lawyer-adv-t-sunil-kumar-passes-away-panoor-thalassery-court"
published_at: "2026-09-08T15:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fe1a284300_1001401593.jpg"
keywords: []
---

# പാനൂർ സ്വദേശിയായ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ടി. സുനിൽ കുമാർ ഇനി ഓർമ്മ ;  തലശ്ശേരി കോടതിക്ക് നഷ്ടമായത് പരിചയസമ്പന്നനായ അഭിഭാഷകനെ

> **Lead Summary:** പാനൂർ :തലശ്ശേരി കോടതിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും, ബാർ അസോസിയേഷൻ മുൻ സെക്രട്ടറിയുമായ പാനൂരിനടുത്ത മാക്കൂൽപീടിക സ്വദേശി അഡ്വ. ടി. സുനിൽ കുമാർ നിര്യാതനായി. ഇപ്പോൾ കൊളശ്ശേരിയിലാണ് താമസം. അപ്രതീക്ഷിതമായുണ്ടായ വേർപാട് അഭിഭാഷക സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.

## Article Content

പാനൂർ :തലശ്ശേരി കോടതിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും, ബാർ അസോസിയേഷൻ മുൻ സെക്രട്ടറിയുമായ പാനൂരിനടുത്ത മാക്കൂൽപീടിക സ്വദേശി അഡ്വ. ടി. സുനിൽ കുമാർ നിര്യാതനായി. ഇപ്പോൾ കൊളശ്ശേരിയിലാണ് താമസം. അപ്രതീക്ഷിതമായുണ്ടായ വേർപാട് അഭിഭാഷക സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.

ക്രിമിനൽ നിയമരംഗത്ത് ഏറെക്കാലമായി സജീവമായിരുന്ന സുനിൽ കുമാർ തലശ്ശേരി കോടതിയിലെ ശ്രദ്ധേയനായ അഭിഭാഷകനായിരുന്നു. കേസുകൾ കൈകാര്യം ചെയ്യുന്നതിലെ പരിചയസമ്പത്തും നിയമകാര്യങ്ങളിലെ ആഴത്തിലുള്ള അറിവും അദ്ദേഹത്തെ സഹപ്രവർത്തകർക്കിടയിലും കക്ഷികൾക്കിടയിലും ശ്രദ്ധേയനാക്കിയിരുന്നു. ബാർ അസോസിയേഷൻ സെക്രട്ടറിയായിരിക്കെ അഭിഭാഷകരുടെ വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു.

സഹപ്രവർത്തകരുമായി സൗഹൃദപരമായ ബന്ധം പുലർത്തിയിരുന്ന സുനിൽ കുമാറിന്റെ അപ്രതീക്ഷിത വേർപാട് തലശ്ശേരി കോടതിയിലെ അഭിഭാഷക സമൂഹത്തിന് വലിയ ആഘാതമായി. ഏറെ സജീവമായി അഭിഭാഷക രംഗത്ത് പ്രവർത്തിച്ചിരുന്ന ഒരാളുടെ വിയോഗം വിശ്വസിക്കാനാകാതെ സഹപ്രവർത്തകരും സുഹൃത്തുക്കളും ദുഃഖത്തിലാണ്.

പരേതരായ കൃഷ്ണൻ–മാതു ദമ്പതികളുടെ മകനാണ്. ഭാര്യ: നിമ്മി. മക്കൾ : പരേതനായ അദ്വിത് കൃഷ്ണ, അഡ്വ. ഹൃത്വിക് കൃഷ്ണ. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, രവീന്ദ്രൻ, വിജയൻ, സുരേശൻ.

സംസ്കാരം നാളെ രാവിലെ 10ന് കണ്ടിക്കൽ ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381692/prominent-lawyer-adv-t-sunil-kumar-passes-away-panoor-thalassery-court)