---
title: "ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പൊയിലൂരിൽ സിപിഎം , ബിജെപി പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവം ; 7 പേർക്കെതിരെ കേസ് "
english_title: "Clash During Sreekrishna Jayanthi At Poyiloor 7 Booked CPM BJP Workers Attacked"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381612/poyiloor-sreekrishna-jayanthi-clash-cpm-bjp-workers-attack-case-kolavallur-police"
published_at: "2026-09-08T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f8b282c377_Untitled-10_copy.jpg"
keywords: ["Sreekrishna Jayanthi", "CPM BJP Clash", "Kolavallur Police"]
---

# ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പൊയിലൂരിൽ സിപിഎം , ബിജെപി പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവം ; 7 പേർക്കെതിരെ കേസ് 

> **Lead Summary:** പൊയിലൂർ: പൊയിലൂരിൽ സി.പി.എം പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കൊളവല്ലൂർ പൊലിസ് കേസെടുത്തു.

## Article Content

പൊയിലൂർ: പൊയിലൂരിൽ സി.പി.എം പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കൊളവല്ലൂർ പൊലിസ് കേസെടുത്തു.

പൊയിലൂർ ശ്രീനാരായണ മഠത്തിന് സമീപം വെച്ച് ഡി.വൈ.എഫ്.ഐ നാദാപുരം കുറുവന്തേരി മേഖല പ്രസിഡന്റ്‌ എം.കെ അഭിൻ(25), താനക്കോട്ടൂരിലെ സി. അഭിനവ്(23) എന്നിവരെ മർദ്ദനമേറ്റ പരുക്കുകളോടെ നാദാപുരം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരായ പാറക്കടവ് സ്വദേശി കെ.പി ജിഷ്ണു രാജൻ, ആദർശ്, അക്ഷയ് എന്നിവർക്കെതിരെയാണ് പൊലിസ് കേസെടുത്തത്.

പൊയിലൂരിലെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കാണാനെത്തിയ ബി.ജെ.പി പ്രവർത്തകനായ കെ.പി ജിഷ്ണു(25)വിന് മർദ്ദനമേറ്റതായും പരാതിയുണ്ട്. സംഭവത്തിൽ നെല്ലിക്ക അഭിൻ, കെ.എം വിഷ്ണു ഉൾപ്പെടെ കണ്ടാലറിയാവുന്ന 4 പേർക്കെതിരെയും കൊളവല്ലൂർ പൊലിസ് കേസെടുത്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381612/poyiloor-sreekrishna-jayanthi-clash-cpm-bjp-workers-attack-case-kolavallur-police)