---
title: "ഇനി പാനൂരിലെ സ്ത്രീകളും നീന്തും ;  വൈസ്  വുമൺസ് ക്ലബ് ക്യൂൻസിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനത്തിന് തുടക്കം"
english_title: "Panoor Women Swimming Training Started By S Womans Club Queens"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381561/panoor-women-swimming-training-s-womans-club-queens-kootteri"
published_at: "2026-09-07T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ecd8af2cad_panoor-women-swimming-training-s-womans-club.jpg"
keywords: []
---

# ഇനി പാനൂരിലെ സ്ത്രീകളും നീന്തും ;  വൈസ്  വുമൺസ് ക്ലബ് ക്യൂൻസിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനത്തിന് തുടക്കം

> **Lead Summary:** പാനൂർ: സ്ത്രീകളെ നീന്തൽ പരിശീലനത്തിലൂടെ സ്വയംപര്യാപ്തരാ-ക്കുക എന്ന ലക്ഷ്യത്തോടെ പാനൂർ വൈസ് വുമൺസ് ക്ലബ്ബ് ക്യൂൻസിന്റെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു. കൂറ്റേരി ശ്രീ വൈരിഘാതകൻ ഭഗവതി ക്ഷേത്രത്തിലെ പരിശീലന കേന്ദ്രത്തിലാണ് പരിപാടി നടന്നത്. നീന്തൽ... വിനോദത്തിനപ്പുറം ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ളൊരു കഴിവ്.

## Article Content

പാനൂർ: സ്ത്രീകളെ നീന്തൽ പരിശീലനത്തിലൂടെ സ്വയംപര്യാപ്തരാ-ക്കുക എന്ന ലക്ഷ്യത്തോടെ പാനൂർ വൈസ് വുമൺസ് ക്ലബ്ബ് ക്യൂൻസിന്റെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു. കൂറ്റേരി ശ്രീ വൈരിഘാതകൻ ഭഗവതി ക്ഷേത്രത്തിലെ പരിശീലന കേന്ദ്രത്തിലാണ് പരിപാടി നടന്നത്. നീന്തൽ... വിനോദത്തിനപ്പുറം ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ളൊരു കഴിവ്.

സ്ത്രീകൾക്ക് നീന്തൽ പരിശീലനം നൽകുന്നതിലൂടെ ആത്മവിശ്വാസവും സ്വയംരക്ഷാ ശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പാനൂർ എസ് വുമൺസ് ക്ലബ്ബ് ക്യൂൻസിന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചത്.

കൂറ്റേരി ശ്രീ വൈരിഘാതകൻ ഭഗവതി ക്ഷേത്രത്തിലെ പരിശീലന കേന്ദ്രത്തിൽ നടന്ന പരിപാടി ഏരിയ സർവീസ് ഡയറക്ടർ ഉഷ വിശ്വം ഉദ്ഘാടനം ചെയ്തു.ഭാർഗവി സത്യൻ അധ്യക്ഷത വഹിച്ചു. സെലീന ടീച്ചർ സ്വാഗതം പറഞ്ഞു.

നീന്തൽ പരിശീലനത്തിന് വിമല ടീച്ചർ പി. നേതൃത്വം നൽകി. സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ നീന്തൽ അഭ്യസിക്കാനും ആവശ്യമായ സാഹചര്യങ്ങളിൽ സ്വയംരക്ഷയ്ക്കുള്ള കഴിവ് നേടാനും പരിശീലനം സഹായകരമാകുമെന്ന് സംഘാടകർ പറഞ്ഞു.

വ്യക്തിത്വ വികസനത്തിനും സ്വയംരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന ഇത്തരം പരിശീലനങ്ങൾ കൂടുതൽ സ്ത്രീകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് എസ് വുമൺസ് ക്ലബ്ബ് ക്യൂൻസ്.

ചടങ്ങിൽ പി. ലീല, കെ. ഷിബിന, എം. സ്മിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381561/panoor-women-swimming-training-s-womans-club-queens-kootteri)