---
title: "ആൺസുഹൃത്തുമായി സംസാരിച്ചതിന് യുവതിയെ മർദിച്ചു ; ചമ്പാട് സ്വദേശിനിയുടെ പരാതിയിൽ സഹോദരനെതിരെ കേസ്"
english_title: " Woman Assaulted For Talking To Male Friend Case Filed Against Brother In Champad Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381531/woman-assaulted-for-talking-to-male-friend-case-filed-against-brother-in-champad-thalassery"
published_at: "2026-09-07T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e91813a34d_Untitled-10_copy.jpg"
keywords: []
---

# ആൺസുഹൃത്തുമായി സംസാരിച്ചതിന് യുവതിയെ മർദിച്ചു ; ചമ്പാട് സ്വദേശിനിയുടെ പരാതിയിൽ സഹോദരനെതിരെ കേസ്

> **Lead Summary:** ചമ്പാട്: യുവതി ആൺ സുഹൃത്തുമായി സംസാരിച്ചതിന് സഹോദരൻ അക്രമിച്ചുവെന്ന് പരാതി. ചമ്പാട് ഷംനിസ മൻസിലിൽ വി.പി.കെ. ഷംനിസ യുടെ പരാതിയിൽ സഹോദരൻ ഷാജിറിന് എതിരെ പോലീസ് കേസെടുത്തു.

## Article Content

ചമ്പാട്: യുവതി ആൺ സുഹൃത്തുമായി സംസാരിച്ചതിന് സഹോദരൻ അക്രമിച്ചുവെന്ന് പരാതി. ചമ്പാട് ഷംനിസ മൻസിലിൽ വി.പി.കെ. ഷംനിസ യുടെ പരാതിയിൽ സഹോദരൻ ഷാജിറിന് എതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം ഉച്ചക്ക് 2.10 ഓടെ തലശേരി സെൻ്റിനറി പാർക്കിൽ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ ഷാജിർ സ്ഥലത്തെത്തുകയും മൊബൈൽഫോൺ ബലമായി പിടിച്ചു വാങ്ങി എറിഞ്ഞുപൊളിക്കുകയും, മുഖത്തും ചെവിക്കും മൂക്കിനും അടിക്കുകയും ചെയ്‌തുവെന്നാണ് പരാതി.

നാൽപ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. ആൺ സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. യുവതി ഇപ്പോൾ വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ താമസിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381531/woman-assaulted-for-talking-to-male-friend-case-filed-against-brother-in-champad-thalassery)