---
title: "കോടിയേരിയിൽ പൂജാമുറിയിൽ നിന്നും തീ പടർന്ന് വീടിന് നാശനഷ്ടം"
english_title: "Fire Breaks Out In House At Kodiyeri Pooja Room Short Circuit Five Lakh Loss"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381498/kodiyeri-house-fire-pooja-room-short-circuit-loss"
published_at: "2026-09-07T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e7201bb723_kodiyeri-house-fire-pooja-room-short.jpg"
keywords: []
---

# കോടിയേരിയിൽ പൂജാമുറിയിൽ നിന്നും തീ പടർന്ന് വീടിന് നാശനഷ്ടം

> **Lead Summary:** കോടിയേരി: പൂജാമുറിയിൽ നിന്നും തീ പടർന്ന് കോടിയേരി ഓണിയൻ ഹൈസ്കൂളിന് സമീപത്തെ ശ്രീസായ് വീടിന് തീപിടിച്ചു. വീട്ടുമുറിയിലെ സോഫ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, സീലിങ് എന്നിവ ഭാഗികമായി കത്തി നശിച്ചു. പൂജാമുറിയിൽ മൾട്ടി വുഡിൽ സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റിലുണ്ടായ ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. സംഭവ സമയം വീട്ടുകാർ പുറത്തായിരുന്നു.

## Article Content

കോടിയേരി: പൂജാമുറിയിൽ നിന്നും തീ പടർന്ന് കോടിയേരി ഓണിയൻ ഹൈസ്കൂളിന് സമീപത്തെ ശ്രീസായ് വീടിന് തീപിടിച്ചു. വീട്ടുമുറിയിലെ സോഫ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, സീലിങ് എന്നിവ ഭാഗികമായി കത്തി നശിച്ചു. പൂജാമുറിയിൽ മൾട്ടി വുഡിൽ സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റിലുണ്ടായ ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. സംഭവ സമയം വീട്ടുകാർ പുറത്തായിരുന്നു.

തിരിച്ചെത്തിയപ്പോഴായിരുന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടുകാരും പരിസരവാസികളും ചേർന്ന് ഉടൻ തീയണച്ചതിനാൽ വലിയ തീപിടിത്തം ഓഴിവാകുകയായിരുന്നു. തലശേരി അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് പുതിയ വീട്ടിൽ കുടുംബം താമസം തുടങ്ങിയത്. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381498/kodiyeri-house-fire-pooja-room-short-circuit-loss)